/kalakaumudi/media/media_files/2026/02/10/img_2385-2026-02-10-22-16-11.webp)
പട്ടാമ്പി: ബസിൽ 17-കാരനുനേരേ ലൈംഗികാതിക്രമം നടത്തിയ കേസിൽ 44-കാരന് മൂന്നുവർഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷ. തിരുവേഗപ്പുറ നെടുങ്ങോട്ടൂർ കോട്ടയിൽവീട്ടിൽ. സുനിൽ കുമാറിനാണു പട്ടാമ്പി പോക്സോ കോടതി ശിക്ഷ വിധിച്ചത്.പിഴ തുക മുഴുവൻ പീഡനത്തിന് ഇരയായ കുട്ടിക്ക് നൽകാനും ഉത്തരവിൽ പറയുന്നു.
2023 ജൂൺ ഏഴിനാണ് സംഭവം. പട്ടാമ്പി ബസ്സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസിൽവെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. പട്ടാമ്പി സബ് ഇൻസ്പെക്ടർ സുഭാഷാണ് അന്വേഷണംനടത്തി കുറ്റപത്രം സമർപ്പിച്ചത്. കോടതിയിൽ പ്രോസിക്യൂട്ടർ കെ. സന്ദീപ് ഹാജരായി. എ.എസ്.ഐ. എസ്. മഹേശ്വരി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
