പോക്‌സോ കേസ് അതിജീവിതയേയും കുഞ്ഞിനേയും വനിത ശിശുസംരക്ഷണ കേന്ദ്രത്തില്‍നിന്ന് കാണാതായി

അതിജീവിതയായ 17-കാരിയെയും മൂന്ന് വയസ്സുള്ള കുഞ്ഞിനെയുമാണ് കാണാതായത്. ഞായറാഴ്ച രാത്രിയോടെയാണ് ഇരുവരെയും വനിത ശിശുസംരക്ഷണ കേന്ദ്രമായ സഖിയിൽ നിന്ന് കാണാതായത്.

author-image
Anitha
New Update
jdslsdm

കോഴിക്കോട്: പോക്‌സോ കേസ് അതിജീവിതയേയും കുഞ്ഞിനേയും കോഴിക്കോട്ടെ വനിത ശിശുസംരക്ഷണ കേന്ദ്രത്തില്‍നിന്ന് കാണാതായി. അതിജീവിതയായ 17-കാരിയെയും മൂന്ന് വയസ്സുള്ള കുഞ്ഞിനെയുമാണ് കാണാതായത്. ഞായറാഴ്ച രാത്രിയോടെയാണ് ഇരുവരെയും വനിത ശിശുസംരക്ഷണ കേന്ദ്രമായ സഖിയിൽ നിന്ന് കാണാതായത്.

വെളളിമാടുകുന്നിൽ സിഡബ്ല്യുസിക്ക് മുൻപിൽ ഹാജരാക്കിയ ഇവരെ സിഡബ്ല്യുസിയുടെ നിർദേശപ്രകാരമാണ് ഞായറാഴ്ച ഉച്ചയോടെ വനിത ശിശുസംരക്ഷണ കേന്ദ്രത്തിലെത്തിച്ചത്. സ്വമേധയാ ഇവര്‍ പുറത്തേക്ക് പോവുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Sexual Assault Child Abuse