വനത്തിൽ അതിക്രമിച്ചു കയറി പുള്ളിമാനിനെ വേട്ടയാടി; ജഡാവശിഷ്ടങ്ങളുമായി പ്രതികൾ പിടിയിൽ

കൽപ്പറ്റയിൽ വനത്തിൽ അതിക്രമിച്ചു കയറി പുള്ളിമാനിനെ വേട്ടയാടിയെന്ന കേസിൽ രണ്ടുപേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു

author-image
Rajesh T L
New Update
ARRESTED REP UP

കൽപ്പറ്റ: വനത്തിൽ അതിക്രമിച്ചു കയറി പുള്ളിമാനിനെ വേട്ടയാടിയെന്ന കേസിൽ രണ്ടുപേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. പാതിരി റിസർവ് വനത്തിനുള്ളിൽ പുള്ളിമാനിനെ കുരുക്കു വച്ച് പിടികൂടി ഇറച്ചിയാക്കിയ പാതിരി ഉന്നതിയിലെ സതീഷ് (40), രാജൻ (44) എന്നിവരെയാണ് പിടികൂടിയത്.

മാനിന്റെ ജഡാവശിഷ്ടങ്ങൾ, കുരുക്ക് നിർമിക്കാൻ ഉപയോഗിച്ച കേബിൾ, ആയുധങ്ങൾ എന്നിവ പ്രതികളുടെ സഹായത്തോടെ അന്വേഷണ സംഘം പാതിരി റിസർവ് വനത്തിനകത്തെ പൊളന്ന ഭാഗത്തുനിന്നും കണ്ടെത്തി. പ്രതികൾ ഇരുവരും ഇരുവരും വിൽപ്പനയ്ക്കായി കാട്ടിറച്ചി സ്ഥിരമായി നൽകുന്ന പട്ടാണിക്കുപ്പ് ഭാഗത്തുള്ള ആളെ കൂടി കേസികേസിൽ പ്രതിചേർത്തിട്ടുണ്ട്. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമായി നടക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.കർശനമായ നടപടികൾ ഇതിനെതിരെ ഉണ്ടാകുമെന്നും അന്യോഷണ ഉദ്യോഗസ്ഥർ പറഞ്ഞു .

Crime Kerala