തുണിയില്‍ കരിക്ക് പൊതിഞ്ഞ് കെട്ടി പൊലീസ് മര്‍ദനം; യുവാവിന് ഗുരുതര പരിക്ക്

യുവാവിന്റെ 2 വാരിയെല്ലുകള്‍ പൊട്ടിയതായി സ്‌കാനിങ്ങില്‍ കണ്ടെത്തി. കടുത്ത വേദന മൂലം അധികം നടക്കാനോ ഇരിക്കാനോ പറ്റാത്ത അവസ്ഥയിലാണ് സുനില്‍കുമാര്‍. 

author-image
Athira Kalarikkal
Updated On
New Update
Police Beating

Representational Image

Listen to this article
0.75x1x1.5x
00:00/ 00:00

അന്തിക്കാട് :  തുണിയില്‍ കരിക്കു പൊതിഞ്ഞുകെട്ടി പൊലീസ് മര്‍ദിച്ചുവെന്ന പരാതിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അരിമ്പൂര്‍ വെളുത്തൂര്‍ വടക്കുംതല സുനില്‍കുമാറിന് (50) ഗുരുതര പരിക്ക്. യുവാവിന്റെ 2 വാരിയെല്ലുകള്‍ പൊട്ടിയതായി സ്‌കാനിങ്ങില്‍ കണ്ടെത്തി. വരും ദിവസങ്ങളില്‍ ഇദ്ദേഹത്തിന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തും. കടുത്ത വേദന മൂലം അധികം നടക്കാനോ ഇരിക്കാനോ പറ്റാത്ത അവസ്ഥയിലാണ് സുനില്‍കുമാര്‍. 

തന്നെ മര്‍ദിച്ച അന്തിക്കാട് ഇന്‍സ്‌പെക്ടര്‍ വിനീഷ്, പൊലീസുകാരനായ അനൂപ്  എന്നിവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി, മനുഷ്യാവകാശ കമ്മിഷന്‍, ഡിജിപി, പട്ടികജാതി ക്ഷേമ വകുപ്പ് എന്നിവര്‍ക്ക് സുനില്‍കുമാര്‍ പരാതി നല്‍കി. 10  ദിവസം മുന്‍പ്  വെളുത്തൂര്‍ ക്ഷേത്രത്തില്‍ നടന്ന ഗാനമേളയ്ക്കിടെയുണ്ടായ പ്രശ്‌നങ്ങളെത്തുടര്‍ന്നാണു സുനില്‍കുമാര്‍ അടക്കം 15 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതിന് പിന്നാലെയായിരുന്നു മര്‍ദനം. 

kerala news police Crime News