മുക്കത്ത് പൊലീസുകാര്‍ക്ക് വേട്ടേറ്റു

വൈകിട്ട് മൂന്നു മണിയോടെയാണ് സംഭവം. പ്രതിയുടെ വീട്ടില്‍ വച്ചാണ് പൊലീസുകാരെ ആക്രമിച്ചത്. രണ്ടു പേരുടെയും കൈയ്ക്കാണ് വെട്ടേറ്റത്. ഒരു പൊലീസുദ്യോഗസ്ഥന്റെ രണ്ടു കൈയ്ക്കും വെട്ടേറ്റിട്ടുണ്ട്.

author-image
Biju
New Update
SFD

കോഴിക്കോട്: മുക്കം കാരശ്ശേരി വലിയ പറമ്പില്‍ പ്രതിയെ പിടിക്കാനെത്തിയ പൊലീസുകാര്‍ക്ക് വെട്ടേറ്റു. വയനാട് എസ്പിയുടെ സ്‌ക്വാഡ് അംഗങ്ങളായ എസ്സിപിഒമാരായ ശാലു, നൗഫല്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. കല്‍പറ്റയില്‍നിന്നും കാര്‍ മോഷ്ടിച്ച കേസിലെ പ്രതിയായ കാരശ്ശേരി വലിയ പറമ്പ് സ്വദേശി അര്‍ഷാദും ഉമ്മയുമാണ് പൊലീസുകാരെ വെട്ടിപ്പരുക്കേല്‍പ്പിച്ചത്.

വൈകിട്ട് മൂന്നു മണിയോടെയാണ് സംഭവം. പ്രതിയുടെ വീട്ടില്‍ വച്ചാണ് പൊലീസുകാരെ ആക്രമിച്ചത്. രണ്ടു പേരുടെയും കൈയ്ക്കാണ് വെട്ടേറ്റത്. ഒരു പൊലീസുദ്യോഗസ്ഥന്റെ രണ്ടു കൈയ്ക്കും വെട്ടേറ്റിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റ പൊലീസുകാരെ മുക്കത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നു പേര്‍ അടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ പിടികൂടാന്‍ എത്തിയത്. സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ട അര്‍ഷാദിനെ മുക്കം പൊലീസും നാട്ടുകാരും ചേര്‍ന്ന് പിടികൂടി.