/kalakaumudi/media/media_files/2025/06/12/4Lbq1ZA948V5i0CQCoYZ.jpg)
ഇടുക്കി : ഒളി ക്യാമറ വച്ച് വനിത പൊലീസ് വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ പൊലീസുകാരൻ അറസ്റ്റിൽ.
വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരൻ വൈശിഖാണ് പിടിയിലായത്. ഇടുക്കി വണ്ടിപ്പെരിയാർ സ്റ്റേഷനോട് ചേർന്ന് വനിത പൊലീസുകാർ വസ്ത്രം മാറുന്ന സ്ഥലത്താണ് ഒളി ക്യാമറ വച്ച് ദൃശ്യങ്ങൾ പകർത്തിയത്. തുടർന്ന് ഇയാൾ വനിത പൊലീസ് ഉദ്യോഗസ്ഥയെ നഗ്ന ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു.
തുടർന്ന് വനിതാ പൊലീസ് ഉദ്യോഗസ്ഥ വനിത സെല്ലിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് വണ്ടിപ്പെരിയാർ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ വൈശാഖിനെ അറസ്റ്റ് ചെയ്യുന്നത്.
ഇതിനൊപ്പം നടത്തിയ അന്വേഷണത്തിൽ വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിൽ നേരത്തെ ജോലി ചെയ്തിട്ടുള്ള കൂടുതൽ വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെയും നഗ്നചിത്രങ്ങൾ കണ്ടെത്തി.