/kalakaumudi/media/media_files/7K7A7TxFfqVua9yRbm6r.jpg)
prajwal revanna
ബെംഗളുരു: എന്‍ഡിഎയുടെ ലോക്‌സഭ സ്ഥാനാര്‍ത്ഥിയും ജനതദള്‍(എസ്) നേതാവുമായ പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരേ കൂടുതല്‍ ഞെട്ടിക്കുന്ന പരാതികള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ലൈംഗികാതിക്രമ കേസില്‍ പിടിയിലായ മുന്‍ മന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച് .ഡി രേവണ്ണയെ പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
തട്ടിക്കൊണ്ടുപോയ ലൈംഗികാതിക്രമത്തിന് ഇരയായ അതിജീവിതയെ എസ്ഐടി രക്ഷപ്പെടുത്തിയിട്ടുണ്ട്. മൈസൂരു ജില്ലയിലെ കലേനഹള്ളിയിലുള്ള രേവണ്ണയുടെ അടുത്ത അനുയായിയായ രാജഗോപാലിന്റെ ഫാം ഹൗസില്‍ നിന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്. ഇവരെ ബംഗളൂരുവിലേക്ക് മാറ്റി. ഫാമിലെ സഹായിയെയും കസ്റ്റഡിയിലെടുത്തു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.
മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവങ്ങളായിരുന്നു വര്‍ഷങ്ങളായി രേവണ്ണ കുടുംബത്തില്‍ നടന്നുവന്നത്. ഫാം ഹൗസിലെയും വീട്ടിലെയും ജോലിക്കാരികളെയും മറ്റ് യുവതികളെയും രാഷ്ട്രീയപ്രവര്‍ത്തകരെയുമെല്ലാം ഭീഷണിപ്പെടുത്തി ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു ഇവിടെ. ജോലികഴഞ്ഞ് വീട്ടിലേക്ക് തിരിച്ചെത്തിയാലും വിളയെത്തിയാല്‍ പാതിരാത്രിയില്‍ പോലും ഈ യുവതികള്‍ക്ക് ഇവിടക്ക് തിരിച്ചെത്തേണ്ടി വന്നിിരുന്നു. വീണ്ടുമെത്താന്‍ വിസമ്മതിക്കുന്ന യുവതികളെ അവരെയും കുടുംബത്തെയും കൊന്നുകളയുമെന്നും ഊരുവിലക്ക് ഏര്‍പ്പെടുത്തുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നു.
മൈസുരുവിലെ ഇവരുടെ വീട്ടുജോലിക്കാരിയായ 55കാരയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കിയെന്ന ആരോപണവുമായി കുടുംബവും രംഗത്തെത്തിയതിന് പിന്നാലെയാണ് എസ്ഐടി സംഘം രൂപീകരിച്ച് വിശദമായ അന്വേഷണം നടത്തിയത്. അന്വേഷണത്തിനിടയില്‍ മുറയില്‍ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയ അതിജീവിതയെയാണ് സംഘം രക്ഷപ്പെടുത്തിയത്.
കഴിഞ്ഞ ഏപ്രില്‍ 29 മുതലാണ് ഇവരെ കാണാതായത്. തടവിലാക്കപ്പെട്ട അതിജീവിതയെ നിരവധി തവണ പ്രജ്വല്‍ ബലാസംഗത്തിന് ഇരയാക്കിയെന്നാണ് മകന്‍ ആരോപിക്കുന്നത്. വോട്ടെടുപ്പിന് തലേദിവസം പ്രജ്വലിന്റെ നൂറുകണക്കിന് ബലാത്സഗവീഡിയോകള്‍ അടങ്ങിയ പെന്‍ഡ്രൈവുകള്‍ വ്യാപകമായി വിതരണം ചെയ്യപ്പെട്ടിരുന്നു. ഇതോടെയാണ് പീഡനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. പിന്നാലെ രാജ്യംവിട്ട പ്രജ്വലിനായി ഇന്റര്‍പോള്‍ ബ്ലൂകോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
പ്രജ്വല്‍ രേവണ്ണക്കും എച്ച്.ഡി. രേവണ്ണക്കും എതിരെ പുതിയ രണ്ടാമത്തെ ലുക്ക് ഔട്ട് നോട്ടീസ് കര്‍ണാടക സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു. അതിനിടെ പ്രജ്വല്‍ രേവണ്ണക്കെതിരെ കൂടുതല്‍ പരാതികള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
ജില്ലാ പഞ്ചായത്ത് മുന്‍ അംഗമാണ് പരാതിക്കാരി. പ്രജ്വല്‍ തന്നെ മൂന്നു വര്‍ഷത്തിനുമേല്‍ ലൈംഗിക ചൂഷണം നടത്തിയെന്നും, ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ബ്ലാക്‌മെയ്ല്‍ ചെയ്‌തെന്നുമാണ് പരാതി.
ഏകദേശം 2976 പീഡനദൃശ്യങ്ങളാണ് പ്രജ്വലിന്റെ കൈവശം ഉള്ളതെന്നാണ് വിവരം. വിദ്യാര്‍ത്ഥികള്‍, വീട്ടുജോലിക്കാര്‍, രാഷ്ട്രീയക്കാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങി വിവിധ പ്രായത്തിലും പദവിയിലുമുള്ള സ്ത്രീകളെ ഇയാള്‍ തന്റെ ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരകളാക്കിയിട്ടുണ്ട്. ഇതിന്റെയെല്ലാം ദൃശ്യങ്ങള്‍ ഇയാള്‍ സ്വയം പകര്‍ത്തിവയ്ക്കുമായിരുന്നു.
തന്റെ പ്രദേശത്ത് വികസന പദ്ധതികളുമായി ബന്ധപ്പെട്ട് എംഎല്‍എമാരെയും എംപിമാരെയും കാണേണ്ടി വരുമെന്നും, ഇത്തരത്തില്‍ സമീപിച്ച സമയത്താണ് താന്‍ ഉപദ്രവിക്കപ്പെട്ടതെന്നുമാണ് മുന്‍ ജല്ലാപഞ്ചായത്തംഗം പറയുന്നത്. 2021 ജനുവരി ഒന്നിനും 2024 ഏപ്രില്‍ 25നും ഇടയിലായി താന്‍ പലതവണ ബലാത്സംഗത്തിന് ഇരയായെന്നാണ് സ്ത്രീയുടെ മൊഴിയായി എഫ് ഐ ആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
2021ല്‍, ഗവണ്‍മെന്റിന് കീഴിലുള്ള ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് സീറ്റ് ഉറപ്പാക്കുന്നതിനാണ് എംപിയായ പ്രജ്വലിനെ കാണാന്‍ പോയതെന്നാണ് പരാതിക്കാരി പറയുന്നത്. അവരുടെ മൊഴി ഇങ്ങനെയായിരുന്നു.- എന്നോട് ഒന്നാം നിലയില്‍ പോയിരിക്കാന്‍ പറഞ്ഞു. അവിടെ വേറെയും സ്ത്രീകള്‍ എംപിയെ കാത്തിരിപ്പുണ്ടായിരുന്നു. ബാക്കിയെല്ലാവരോടും സംസാരിച്ച്, അവരെ പറഞ്ഞു വിട്ടശേഷമാണ് എന്നോട് അകത്തേക്കു വരാന്‍ പറഞ്ഞത്'
' അയാള്‍ എന്നെ അകത്തേക്ക് വലിച്ചിട്ടിട്ട് വാതില്‍ പൂട്ടി. എന്തിനാണ് വാതില്‍ പൂട്ടുന്നതെന്ന് ഞാന്‍ ചോദിച്ചു, അയാള്‍ എന്നോട് കട്ടിലില്‍ ഇരിക്കാന്‍ പറഞ്ഞു. എന്റെ ഭര്‍ത്താവ് ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടുകയാണെന്നും, അയാളുടെ അമ്മയ്ക്ക് എംഎല്‍എ ടിക്കറ്റ് കിട്ടാതെ പോയതിനു കാരണം എന്റെ ഭര്‍ത്താവാണെന്നും പറഞ്ഞു. രാഷ്ട്രീയത്തില്‍ എനിക്ക് വളരണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ താന്‍ പറയുന്നത് അനുസരിക്കണെന്നും പറഞ്ഞു' സ്ത്രീയുടെ പരാതിയില്‍ തുടര്‍ന്നു പറയുന്ന കാര്യങ്ങളാണ്.
' അയാള്‍ എന്നോടു വസ്ത്രങ്ങള്‍ അഴിക്കാന്‍ ആവശ്യപ്പെട്ടു. പറ്റില്ലെന്നു ഞാന്‍ പറഞ്ഞു. ഒച്ചവച്ച് ആളെക്കൂട്ടുമെന്നു പറഞ്ഞു. അപ്പോള്‍ അയാള്‍ എന്നെ ഭീഷണിപ്പെടുത്തി, അയാളുടെ കൈയില്‍ തോക്കുണ്ടെന്നും, എന്നെയും ഭര്‍ത്താവിനെയും ഇല്ലാതാക്കുമെന്നും ഭീഷണിപ്പെടുത്തി'. തന്നെക്കൊണ്ട് വസ്ത്രം അഴിപ്പിക്കുന്നത് അയാള്‍ മൊബൈലില്‍ റെക്കോര്‍ഡ് ചെയ്‌തെന്നും അതിനുശേഷമാണ് ബലാത്സംഗം ചെയ്യുന്നതെന്നും സ്ത്രീ പറയുന്നു.
പുറത്ത് ആരോടെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ വീഡിയോ പരസ്യമാക്കുമെന്നായിരുന്നു ഭീഷണി. പിന്നീട് അയാള്‍ എന്നെ വീഡിയോ കോള്‍ ചെയ്യുകയും നഗ്നത കാണിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുമായിരുന്നു. പല തവണ ബലാത്സംഗം ചെയ്യുകയും ചെയ്തു' പരാതിയില്‍ പറയുന്ന കാര്യങ്ങളാണ്. ഇത്രയും നാള്‍ പൊലീസില്‍ പരാതിപ്പെടാന്‍ ഭയമായിരുന്നുവെന്നും, ഇപ്പോള്‍ പ്രജ്വലിനെതിരേ അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് പരാതി കൊടുക്കാന്‍ ധൈര്യം ഉണ്ടായതെന്നും സ്ത്രീ പറയുന്നു.
കോളേജ് വിദ്യാര്‍ത്ഥിനകളെ തന്റെ കാര്യങ്ങള്‍ക്ക് വഴങ്ങിയിരുന്ന യുവതികളെയും കാമുകന്മാരെയും പ്രലോഭിപ്പിച്ച് ഫാം ഹൗസില്‍ എത്തിച്ചായിരുന്നു ബലാത്സംഗത്തിന് ഇരയാക്കിയിരുന്നത്. പിന്നീട് ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി അത് കാണിച്ച് ഭീഷണിപ്പെടുത്തിയാണ് തുടര്‍പീഡനങ്ങള്‍ക്ക് ഇരയാക്കിയിരുന്നത്.
തന്നെ കാണാനെത്തുന്ന നേതാക്കളായ വനിതകളെ മോഹനവാഗ്ദാനങ്ങള്‍ നല്‍കി ബലാത്സഗം ചെയ്തശേഷം വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നു ചെയ്തിരുന്നത്. പലരും ഭയവും നാണക്കേടും കാരണം പരാതിയുമായി രംഗത്തുവന്നിരുന്നില്ല.
കേസുകള്‍ വന്നതിന് പിന്നാലെ പ്രജ്വല്‍ ജര്‍മനിയിലേക്ക് മുങ്ങിയിരുന്നു. മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ കൊച്ചുമകനാണ് പ്രജ്വല്‍. മുന്‍മന്ത്രിയും എംഎല്‍എയുമായ എച്ച് ഡി രേവണ്ണയുടെ മകന്‍. ഇളയച്ചന്‍ കൂടിയായ ജനതദള്‍ എസ് പ്രസിഡന്റ് എച്ച് ഡി കുമാരസ്വാമി പ്രജ്വലിനെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. കുറ്റക്കാരനെന്നു തെളിഞ്ഞാല്‍ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കുമെന്നും കുമാരസ്വാമി പറഞ്ഞിട്ടുണ്ട്.