/kalakaumudi/media/media_files/2025/05/04/VTCcI5Wwlrntyb3V1Kc9.png)
തിരുവനന്തപുരം: അമ്പൂരി കാരിക്കുഴിയില്‍ അച്ഛന്‍ മകനെ കുത്തിക്കൊന്നു. കുന്നത്തുമല സ്വദേശി മനോജിനെയാണ് അച്ഛന്‍ വിജയന്‍ കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ വിജയന്‍ സമീപത്തെ വനംവകുപ്പ് ക്വാര്‍ട്ടേഴ്‌സിലെത്തി കീഴടങ്ങി. ഇയാളെ നെയ്യാര്‍ ഡാം പോലീസിന് കൈമാറി.
വസ്തുതര്‍ക്കവുമായി ബന്ധപ്പെട്ട കുടുംബവഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. മനോജും അച്ഛന്‍ വിജയനും സ്ഥിരം മദ്യപാനികളാണെന്നാണ് വിവരം. വസ്തുതര്‍ക്കത്തെച്ചൊല്ലി ഇരുവരും വഴക്കിടുന്നതും പതിവായിരുന്നു.
തുടര്‍ന്നാണ് വഴക്കിനിടെ കറിക്കത്തി കൊണ്ട് അച്ഛന്‍ മകനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
വനമേഖലയിലാണ് ഇവരുടെ വീടെന്നതിനാല്‍ സംഭവം പുറത്തറിയാന്‍ വൈകി. പിന്നീട് വിജയന്‍ സമീപത്തെ വനംവകുപ്പിന്റെ ക്വാര്‍ട്ടേഴ്‌സിലെത്തി സംഭവം പറഞ്ഞതോടെയാണ് വിവരം പുറത്തറിഞ്ഞത്. സംഭവസമയത്ത് വിജയന്റെ ഭാര്യയും മറ്റൊരു മകനും വീട്ടിലുണ്ടായിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
