/kalakaumudi/media/media_files/2025/08/20/aha-2025-08-20-17-42-37.jpg)
അഹമ്മദാബാദ്: അഹമ്മദാബാദില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ എട്ടാം ക്ലാസുകാരന്‍ കുത്തികൊലപ്പെടുത്തി. ഗോദ്ര സെവന്‍ത് ഡേ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഇതര സമുദായത്തില്‍ പെട്ടതെന്നാരോപിച്ചായിരുന്നു ഒരാഴ്ച്ച മുമ്പ് തര്‍ക്കമുണ്ടായത്.
ഇതേ തുടര്‍ന്നാണ് എട്ടാം ക്ലാസുകാരന്‍ അക്രമിച്ചത്. സംഭവത്തില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അന്വേഷണം തുടങ്ങി. സ്‌കൂള്‍ മാനേജുമെന്റിന് വീഴ്ച്ച പറ്റിയെന്നാരോപിച്ച് എബിവിപിയും രക്ഷിതാക്കളും പ്രതിക്ഷേധിച്ചു. വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന പ്രതിക്ഷേധത്തിനിടെ സ്‌കൂള്‍ അടിച്ചു തകര്‍ത്തു.