ഹോട്ടല്‍ ജീവനക്കാര്‍ക്കെതിരെ കൊലവിളി; പള്‍സര്‍ സുനിക്കെതിരെ കേസ്

നടിയെ ആക്രമിച്ച കേസില്‍ കര്‍ശന ജാമ്യ വ്യവസ്ഥകളോടെ ജയിലില്‍നിന്നു പുറത്തിറങ്ങിയതിനു പിന്നാലെയാണ് സുനി വീണ്ടും കേസില്‍ പ്രതിയാകുന്നത്.

author-image
Biju
New Update
pulsar suni

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ പള്‍സര്‍ സുനി എറണാകുളം രായമംഗലത്ത് ഹോട്ടലില്‍ കയറി അതിക്രമം നടത്തി. ഭക്ഷണം വൈകിയെന്ന് ആരോപിച്ചായിരുന്നു സുനിയുടെ അതിക്രമം. ജീവനക്കാരെ അസഭ്യം പറഞ്ഞ സുനി, ഹോട്ടലിലെ ചില്ല് ഗ്ലാസുകള്‍ തകര്‍ത്തു. ജീവനക്കാരെ കൊല്ലുമെന്നും സുനി ഭീഷണി മുഴക്കി.

ഇന്നലെ രാത്രി എട്ടരയോടെ ആയിരുന്നു സംഭവം. കുറുപ്പുപടി പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. ഭക്ഷണം വൈകിയതിനാലാണ് ഹോട്ടലിലെ ചില്ല് ഗ്ലാസുകള്‍ സുനി തകര്‍ത്തതെന്ന് എഫ്‌ഐആറിലുണ്ട്. നടിയെ ആക്രമിച്ച കേസില്‍ കര്‍ശന ജാമ്യ വ്യവസ്ഥകളോടെ ജയിലില്‍നിന്നു പുറത്തിറങ്ങിയതിനു പിന്നാലെയാണ് സുനി വീണ്ടും കേസില്‍ പ്രതിയാകുന്നത്.

Pulsar Suni