/kalakaumudi/media/media_files/2025/02/13/9Vp7j78nx9R4ypbg2d3g.jpg)
കോട്ടയം : സർക്കാർനഴ്‌സിംഗ്കോളേജിലെറാഗിങ്ങ്ദൃശ്യങ്ങൾപുറത്തുവന്നു. ദൃശ്യങ്ങളിൽ പരാതിക്കാരനായവിദ്യാർത്ഥിയെക്രൂരമായി മർദിക്കുന്നതാണ്കാണിക്കുന്നത്. കയ്യും കാലും കെട്ടിയിട്ടുകോമ്പസ്കൊണ്ട് കുത്തുന്നതുംമുറിവിൽലോഷൻഒഴിക്കുന്നതും സ്വകാര്യഭാഗങ്ങളിൽആക്രമിക്കുന്നതുമാണ്വീഡിയോയിൽകാണിക്കുന്നത്.
ഒന്നാംവർഷ വിദ്യാർത്ഥികളെമൂന്നാം വർഷ വിദ്യാർത്ഥികളാണ് റാഗിങ്ങിന്റെപേരിൽമൂന്ന്മാസമായിഉപദ്രവിച്ചുകൊണ്ടിരുന്നത്. സംഭവത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികളുടെ അറസ്റ്റ് പൊലീസ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. കോട്ടയം മൂന്നിലവ്‍ സ്വദേശി സാമുവൽ, വയനാട് നടവയൽ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി റിജിൽ ജിത്ത്, മലപ്പുറം വണ്ടൂർ സ്വദേശി രാഹുൽ രാജ്, കോട്ടയം കോരുത്തോട് സ്വദേശി വിവേക് എൻപി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അഞ്ച് പേരെയും സസ്പെന്‍റ് ചെയ്തിട്ടുണ്ട്. ആൻ്റി റാഗിങ് നിയമപ്രകാരം അന്വേഷണം നടത്തിയ ശേഷമാണ് കോളേജ് പ്രിൻസിപ്പാൾ നടപടി എടുത്തത്.
അന്വേഷണത്തിന്റെഭാഗമായി കോളേജ് ഹോസ്റ്റലിലെ കൂടുതൽ വിദ്യാർത്ഥികളിൽ നിന്നും അധ്യാപകരിൽ നിന്നും വിവരങ്ങൾ തേടാനാണ് അന്വേഷണ സംഘത്തിന്റെതീരുമാനം. സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്താനായി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പും പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. എത്രയുംപെട്ടെന്ന് റിപ്പോർട്ട് സമർപ്പിക്കാനാണ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശം.