/kalakaumudi/media/media_files/2025/09/20/death-2025-09-20-12-11-56.jpg)
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതി 2 തവണ ആത്മഹത്യയ്ക്കു ശ്രമിച്ചതായി വിവരം. രാഹുല്‍ മാങ്കൂട്ടത്തില്‍ നിന്നുണ്ടായ പീഡനത്തിനും നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിനും പിന്നാലെ അമിതമായി മരുന്നു കഴിച്ചാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്.
ഇതെത്തുടര്‍ന്ന് ഏതാനും ദിവസം ആശുപത്രിയില്‍ കഴിഞ്ഞു. ഒരു തവണ കൈ ഞരമ്പ് മുറിക്കാന്‍ ശ്രമിച്ചതായും യുവതി പൊലീസിനു മൊഴി നല്‍കി. ഗര്‍ഭഛിദ്രം നടത്താന്‍ 2 ഗുളികകള്‍ തന്നെക്കൊണ്ട് നിര്‍ബന്ധിച്ചു കഴിപ്പിച്ചതായി യുവതി ഡോക്ടറോട് വെളിപ്പെടുത്തിയിരുന്നു.
ഇക്കാര്യം ഡോക്ടര്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഒളിവിലുള്ള രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പൊലീസ് ഊര്‍ജിതമാക്കി. മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ പരിഗണിക്കുന്ന ജില്ലാ സെഷന്‍സ് കോടതിയുടെ ഉത്തരവു വന്ന ശേഷം മതി അറസ്റ്റിന്റെ കാര്യത്തില്‍ തീരുമാനം എന്ന മുന്‍ നിലപാടാണ് മാറ്റിയത്. കേരളത്തിലും തമിഴ്‌നാട്ടിലും ബെംഗളൂരുവിലും തിരച്ചില്‍ നടത്തുന്നുണ്ട്. രാഹുല്‍ പാലക്കാട്ടുനിന്നു മുങ്ങിയ കാര്‍ ഒരു യുവനടിയുടേതാണെന്ന് പൊലീസ് പറയുന്നു. ഇവരെ ചോദ്യം ചെയ്യും. കാര്‍ കൈമാറാനുണ്ടായ സാഹചര്യവും പരിശോധിക്കും.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പരുകള്‍ - 1056, 0471- 2552056)
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
