പത്തനംത്തിട്ട പഞ്ചായത്ത് അംഗത്തിന്റെ വീടിനു തീയിട്ടു; അയൽവാസി പിടിയിൽ

ഗീതയും പ്രതിയും തമ്മിൽ ഒരു സിവിൽ കേസ് നിലവിലുണ്ട്. ഇതുമായി ബന്ധപ്പെട്ട തർക്കത്തിന്റെ തുടർച്ചയായാണ് വീടിനു തീയിട്ടതെന്നാണു പ്രാഥമിക വിവരം.

author-image
Vishnupriya
Updated On
New Update
fire

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

പത്തനംതിട്ട: റാന്നിയിൽ പഞ്ചായത്ത് അംഗത്തിന്റെ ആൾത്താമസമില്ലാത്ത വീടിനു തീയിട്ടു. റാന്നി പാണ്ഡ്യൻപാറ നരിക്കുഴി വലിയപറമ്പിൽ പഞ്ചായത്ത് അംഗം ഗീത സുരേഷ്, ഭർത്താവ് സുരേഷ് എന്നിവരുടെ വീടിനാണു തീയിട്ടത്. ശനിയാഴ്ച രാത്രിയാണ് സംഭവം. സംഭവത്തിൽ അയൽവാസി നരിക്കുഴി ഓളിപ്പാട്ട് ജോർജ് വർഗീസ് അറസ്റ്റിലായി.

ഇവർ അടുത്തിടെ പുതിയ വീടുവച്ച് താമസം മാറിയിരുന്നു. മുൻപ് ഇവർ താമസിച്ചിരുന്ന വീടിനാണ് തീയിട്ടത്. ഗീതയും പ്രതിയും തമ്മിൽ ഒരു സിവിൽ കേസ് നിലവിലുണ്ട്. ഇതുമായി ബന്ധപ്പെട്ട തർക്കത്തിന്റെ തുടർച്ചയായാണ് വീടിനു തീയിട്ടതെന്നാണു പ്രാഥമിക വിവരം.

pathanamthitta Ranni panchayath member