/kalakaumudi/media/media_files/2025/06/28/rape-pep-kolkata-2025-06-28-12-25-12.png)
ചെന്നൈ: ചെന്നൈയിലെ ഹോട്ടല്‍മുറിയില്‍ മലയാളി നടിയെ പീഡിപ്പിക്കാന്‍ ശ്രമം. ഇന്റേണ്‍ഷിപ്പിനായിവന്ന ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥിയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് നടി പറഞ്ഞു.
മുറിയിലെ ഇന്റര്‍കോം ശരിയാക്കാന്‍ നടി റിസപ്ഷനില്‍ ആവശ്യപ്പെട്ടിരുന്നു. അതിനുവേണ്ടിയാണ് 20-കാരന്‍ മുറിയില്‍ എത്തിയത്. ജോലി പൂര്‍ത്തീകരിച്ചശേഷം യുവാവ് തന്നെ കെട്ടിപ്പിടിക്കാന്‍ ശ്രമിച്ചുവെന്നാണ് നടിയുടെ പരാതി. ഇവര്‍ അറിയിച്ച പ്രകാരം പോണ്ടി ബസാര്‍ പോലീസ് ഹോട്ടലിലെത്തി യുവാവിനെ പിടികൂടി. എന്നാല്‍, നടി രേഖാമൂലം പരാതിനല്‍കാത്തതിനാല്‍ യുവാവിനെ താക്കീതുനല്‍കി വിട്ടയക്കുകയായിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
