വ്‌ലോഗര്‍ക്ക് നേരെ അതിക്രമം; രണ്ട് യുവാക്കള്‍ അറസ്റ്റില്‍.

വീഡിയോ പ്രൊമോഷന്റെ ഭാഗമായി വയനാട്ടില്‍ നിന്നെത്തിയതായിരുന്നു യുവതി. രാത്രി 12 മണിയോടെ ഒരാള്‍ ഫോണില്‍ വിളിക്കുകയായിരുന്നു.

author-image
Jayakrishnan R
New Update
RAPE ODISHA CASES



 

ബേക്കല്‍: വ്‌ലോഗറായ യുവതിക്ക് നേരെ ബേക്കലിലെ ഹോം സ്റ്റേയില്‍ വച്ച് അതിക്രമം നടന്നതായി ആരോപണം. ഹോംസ്റ്റേയില്‍ താമസിക്കുകയായിരുന്ന യുവതിയെ മദ്യലഹരിയിലെത്തിയ യുവാക്കള്‍ ശല്യം ചെയ്‌തെന്നാണ് പരാതി. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രമോഷന്‍ വീഡിയോ ചിത്രീകരിക്കുന്നതിനായി ബേക്കല്‍ കാപ്പില്‍ ഉള്ള ഹോംസ്റ്റേയില്‍ താമസിക്കുകയായിരുന്ന യുവതിക്ക് നേരെയാണ് അതിക്രമമുണ്ടായത്. യുവതിയെ ഭീഷണിപ്പെടുത്തുകയും ശല്യപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ മുഹമ്മദ് ഇര്‍ഷാദ്, എന്‍.എസ്. അബ്ദുല്ല എന്നിവരെയാണ് ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

വീഡിയോ പ്രൊമോഷന്റെ ഭാഗമായി വയനാട്ടില്‍ നിന്നെത്തിയതായിരുന്നു യുവതി. രാത്രി 12 മണിയോടെ ഒരാള്‍ ഫോണില്‍ വിളിക്കുകയായിരുന്നു. തുടര്‍ച്ചയായി വിളിക്കാന്‍ തുടങ്ങിയപ്പോള്‍ യുവതി നമ്പര്‍ ബ്ലോക്ക് ചെയ്തു. പിന്നീട് യുവതിയുടെ മുറിയുടെ വാതിലില്‍ തട്ടിവിളിച്ച് തുറക്കാന്‍ ആവശ്യപ്പെട്ടു. തുറക്കാതിരുന്നപ്പോള്‍ മുറിയുടെ വാതിലില്‍ ശക്തമായി ഇടിക്കുകയും തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് യുവതി പറയുന്നത്. 

പൊലീസ് എത്തിയാണ് ശല്യപ്പെടുത്തിയ യുവാക്കളെ കസ്റ്റഡിയിലെടുത്തത്.ഇവരെ നേരത്തെ പരിചയമില്ലെന്ന് യുവതി പറയുന്നു.ഒരുപാട് സ്ഥലങ്ങളില്‍ ജോലിയുടെ ഭാഗമായി താമസിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും ഇത്തരം ഒരു അനുഭവം ആദ്യമായിട്ടാണെന്നും യുവതി വ്യക്തമാക്കുന്നു.

 

Crime rape attempt