ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ പീഡിപ്പിച്ച കേസ്; സ്ത്രീയ്ക്ക് 95 വര്‍ഷം തടവ്

ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ പീഡിപ്പിച്ച കേസില്‍ സ്ത്രീക്ക് 95 വര്‍ഷം തടവ്. കേസില്‍ മറ്റ് രണ്ട് പ്രതികളെയും നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചു.

author-image
Athira Kalarikkal
Updated On
New Update
crime8

Representational Image

Listen to this article
0.75x 1x 1.5x
00:00 / 00:00

 

നാദാപുരം : ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ പീഡിപ്പിച്ച കേസില്‍ സ്ത്രീക്ക് 95 വര്‍ഷം തടവ്. കേസില്‍ മറ്റ് രണ്ട് പ്രതികളെയും നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചു. കേസിലെ ഒന്നാം പ്രതി വാണിമേല്‍നിടുംപറമ്പ് തയ്യുള്ളതില്‍ അനില്‍ (44), രണ്ടാം പ്രതി ഏറ്റുമാനൂര്‍ സ്വദേശി എം.ദാസ് (44), മൂന്നാം പ്രതി മണ്ണാര്‍ക്കാട് സ്വദേശി ചങ്ങിലേരി വസന്ത (43) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ലൈംഗിക പീഡനം, പീഡനത്തിന് ഒത്താശ ചെയ്തു നല്‍കല്‍ തുടങ്ങിയ കുറ്റങ്ങളാണ് വസന്തയ്ക്ക്‌മേല്‍ ചുമത്തിയത്. പീഡന വിവരം അറിഞ്ഞിട്ടും മറച്ചുവച്ചതിനാണ് ദാസിനെ ശിക്ഷിച്ചത്. 

2019 മുതല്‍ അനിലും വസന്തയും പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കി വരുകയായിരുന്നു. നേരത്തെ ഈ കേസില്‍ വസന്തയ്ക്ക് കോടതി 75 വര്‍ഷം കഠിനതടവും  90,000 രൂപ പിഴയും വിധിച്ചിരുന്നു. വസന്ത ഇപ്പോള്‍ കണ്ണൂര്‍ വനിതാ ജയിലിലാണ്. ദാസിന് ആറുമാസം തടവുശിക്ഷ വിധിച്ചിരുന്നെങ്കിലും ഇയാള്‍ ജാമ്യത്തിലിറങ്ങി. തുടര്‍ന്ന് അനിലിനെ പ്രതിചേര്‍ത്ത ശേഷം നടത്തിയ വിചാരണയിലാണ് ബുധനാഴ്ച കോടതി വിധി പറഞ്ഞത്. 

 

Rape Case