മധുരം വാഗ്ദാനം ചെയ്ത്  നാല് വയസുകാരിയെ പീഡിപ്പിച്ചു ; ബന്ധുവായ പതിനെട്ടുകാരന്‍ അറസ്റ്റില്‍.

പെണ്‍കുട്ടിക്ക് മധുരം വാഗ്ദാനം ചെയ്ത പ്രതി അവളെ പ്രലോഭിപ്പിച്ച് റെയില്‍വേ ട്രാക്കിനു സമീപമുള്ള കുറ്റിക്കാട്ടിലേക്കു കൊണ്ടുപോയാണു ബലാത്സംഗം നടത്തിയതെന്ന് ഉച്ചേര പൊലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് സതീഷ് മിശ്ര പറഞ്ഞു

author-image
Jayakrishnan R
New Update
RAPE KILLING

 

 

ഭോപാല്‍: മധ്യപ്രദേശിലെ സത്ന ജില്ലയില്‍ 18 വയസ്സുകാരന്‍ നാലു വയസ്സുള്ള ബന്ധുവായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. ജില്ലാ ആസ്ഥാനത്തുനിന്ന് 33 കിലോമീറ്റര്‍ അകലെയുള്ള ഉച്ചേര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന സംഭവത്തില്‍ പ്രതിയെപൊലീസ്അറസ്റ്റ് ചെയ്തു.

പെണ്‍കുട്ടിക്ക് മധുരം വാഗ്ദാനം ചെയ്ത പ്രതി അവളെ പ്രലോഭിപ്പിച്ച് റെയില്‍വേ ട്രാക്കിനു സമീപമുള്ള കുറ്റിക്കാട്ടിലേക്കു കൊണ്ടുപോയാണു ബലാത്സംഗം നടത്തിയതെന്ന് ഉച്ചേര പൊലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് സതീഷ് മിശ്ര പറഞ്ഞു. സമീപത്തെ വയലിലൂടെ നടക്കുകയായിരുന്ന സ്ത്രീകള്‍ പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ടു സംഭവസ്ഥലത്തേക്ക് ചെല്ലുകയും രക്ഷപ്പെടുത്തുകയുമായിരുന്നു. പിന്നീട് സ്ത്രീകള്‍ പെണ്‍കുട്ടിയെ കുടുംബാംഗങ്ങള്‍ക്ക് കൈമാറി.

ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍ അറിയിച്ചു. അറസ്റ്റിലായ 18 വയസ്സുകാരനെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

 

rape Crime