ന്യൂഡല്‍ഹി: ഫരീദാബാദിലെ നവീന്‍ നഗറില്‍ കൊല്ലപ്പെട്ട യുവതി പീഡിപ്പിക്കപ്പെട്ടിരുന്നെന്ന് പോലീസ് .യുവതിയെ ഭര്‍തൃപിതാവു ബലാത്സംഗം ചെയ്തതിനു ശേഷമാണു കൊന്നതെന്നും കൊലപാതകത്തിനു മകനും ഭാര്യയും ഇയാളെ സഹായിച്ചതായും പൊലീസ് കണ്ടെത്തി. ഭര്‍ത്താവിന്റെ മാതാപിതാക്കളെ പൊലീസ്കസ്റ്റഡിയില്‍എടുത്തു. യുവതിയുടെ ഭര്‍ത്താവിനായി തിരച്ചില്‍ വ്യാപകമാക്കി.
ജൂണ്‍ 20 നാണു മൃതദേഹം കണ്ടെത്തിയത്. ഏപ്രില്‍ 21നു രാത്രിയിലാണുയുവതിയെ കൊന്നതെന്നും മൃതദേഹം കുഴിച്ചിടുകയായിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഏപ്രില്‍ 20നു ഭാര്യാപിതാവായ ഭൂപ് സിങ് വീട്ടിലെ മലിനജലം ഒഴുക്കിവിടുന്നതിനായി വീടിനു മുന്നില്‍ കുഴി കുഴിച്ചിരുന്നുവെന്നു പ്രദേശവാസികള്‍ പറഞ്ഞു. ഏപ്രില്‍ 22 ആയപ്പോഴേക്കും കുഴി മൂടി. രണ്ടു ദിവസത്തിനു ശേഷം, മരുമകളെ കാണാതായതായി ഭൂപ് സിങ് അയല്‍ക്കാരെ അറിയിച്ചു. സംശയം തോന്നാതിരിക്കാന്‍ പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കി.
സംഭവമറിഞ്ഞ യുവതിയുടെ കുടുംബം നവീന്‍ നഗര്‍, പല്ല പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കി. നിരവധി തവണ സമീപിച്ചിട്ടും പൊലീസ് പരാതിയില്‍ നടപടിയെടുത്തില്ല. ഒടുവില്‍, കുടുംബം ഡിസിപി ഉഷ കുണ്ടുവിനു പരാതി നല്‍കി. അദ്ദേഹം കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ഭൂപ് സിങ്ങിന്റെ വീടിനു മുന്നില്‍ കുഴിയെടുക്കുകയും യുവതിയുടെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.
അന്വേഷണത്തിന്റെ തുടക്കത്തില്‍, ഭൂപ് സിങ്ങിനെ മാത്രമാണ് അറസ്റ്റ് ചെയ്തത്. കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് പിന്നീട് നടത്തിയ വിശദ അന്വേഷണത്തിലാണ് യുവതിയുടെ അമ്മായിയമ്മ സോണിയയും യുവതിയുടെ ഭര്‍ത്താവ് അരുണും കൊലപാതകത്തില്‍ പങ്കാളികളാണെന്നു കണ്ടെത്തിയത്. യുവതിയെ ബലാത്സംഗം ചെയ്ത ശേഷം വസ്ത്രം ഉപയോഗിച്ചു കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നെന്നാണു പൊലീസ് പറയുന്നത്.