വിവാഹ വാഗ്ദാനം നല്‍കി  യുവതിയെ പീഡിപ്പിച്ചു

മൂന്ന് വര്‍ഷം മുമ്പ് ഫെയ്‌സ്ബുക്കിലൂടെയാണ് ബൈജു യുവതിയുമായി പരിചയത്തിലായത്. 2022 ജൂണ്‍ ഒന്നുമുതല്‍ 2025 മേയ് നാലുവരെയുളള കാലയളവില്‍ വിവിധ ഇടങ്ങളില്‍വെച്ച് പീഡിപ്പിച്ചതായാണ് യുവതിയുടെ പരാതി.

author-image
Jayakrishnan R
New Update
RAPE VARKKALA



തിരുവല്ല: അവിവാഹിതയായ നാല്പതുകാരിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചകേസില്‍ തൊടുപുഴ  തെങ്ങനാരക്കല്‍ വീട്ടില്‍ ടി.ആര്‍. ബൈജു (49) അറസ്റ്റിലായി. വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമാണ് ഇയാള്‍. മൂന്ന് വര്‍ഷം മുമ്പ് ഫെയ്‌സ്ബുക്കിലൂടെയാണ് ബൈജു യുവതിയുമായി പരിചയത്തിലായത്.
2022 ജൂണ്‍ ഒന്നുമുതല്‍ 2025 മേയ് നാലുവരെയുളള കാലയളവില്‍ വിവിധ ഇടങ്ങളില്‍വെച്ച് പീഡിപ്പിച്ചതായാണ് യുവതിയുടെ പരാതി. വിവാഹമോചിതനാണെന്നും യുവതിയെ വിവാഹം കഴിച്ചോളാം എന്നും വിശ്വസിപ്പിച്ചാണ് ഇയാള്‍ ബന്ധം ഉണ്ടാക്കിയെടുത്തത്. യുവതിയുടെ അമ്മയേയും ഇയാള്‍ സ്വാധീനിച്ചു.തമ്പാനൂരിലെ ലോഡ്ജില്‍ എത്തിച്ചായിരുന്നു ആദ്യ  പീഡനം. ചെങ്ങന്നൂര്‍, കോഴഞ്ചേരി, തിരുവല്ല, ഇടുക്കി എന്നിവിടങ്ങളിലെ ലോഡ്ജുകളിലും പിഡബ്ല്യുഡി റെസ്റ്റ് ഹൗസുകളിലും യുവതിയെ എത്തിച്ച് പീഡനം തുടര്‍ന്നു.  കഴിഞ്ഞ ദിവസം തിരുവല്ല പോലീസില്‍ യുവതി പരാതി നല്‍കുകയായിരുന്നു. പരാതിക്കാര്യം അറിയാതെ യുവതിയെക്കാണാന്‍ തിരുവല്ലയിലെത്തിയ ബൈജുവിനെ ബസ്സ്റ്റാന്‍ഡില്‍ വെച്ച് പോലീസ് പിടികൂടി. പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

Crime rape