ഭുവനേശ്വര്‍: 19 കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ നാഷണല്‍ സ്റ്റുഡന്റ്സ് യൂണിയന്‍ ഓഫ് ഇന്ത്യ (എന്‍എസ്യുഐ) ഒഡീഷയിലെ പ്രസിഡന്റ് ഉദിത് പ്രധാനെ പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വര്‍ പൊലീസ് സ്റ്റേഷനിലാണ് പെണ്‍കുട്ടി പരാതി നല്‍കിയത്.
മാര്‍ച്ച് 18 ന് രാത്രിയില്‍ ശീതള പാനീയത്തില്‍ ലഹരി കലര്‍ത്തി ബോധംകെടുത്തിയാണ് തന്നെ ബലാത്സംഗം ചെയ്തതെന്ന് പെണ്‍കുട്ടി പരാതിയില്‍ ആരോപിച്ചു. മഞ്ചേശ്വറിലെ ഹോട്ടലില്‍ വെച്ചാണ് സംഭവം നടന്നതെന്നും പരാതിയില്‍ പറയുന്നു.ബലാത്സംഗം, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍ എന്നിവയുള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രധാനെ കസ്റ്റഡിയിലെടുത്തതിനുശേഷം, അനുയായികള്‍ മഞ്ചേശ്വര്‍ പൊലീസ് സ്റ്റേഷന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി.