പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതി പിടിയില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതി പിടിയിലായി. അസം നാഗൗണ്‍ ജൂറിയ സിനിയാഗോണ്‍ സ്വദേശി മൊണ്‍ജിറുല്‍ ഹൊക്കീമിനെയാണ് അറസ്റ്റ് ചെയ്തത്.

author-image
Punnya
New Update
monjirul hokkim

monjirul hokkim

പെരുമ്പാവൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതി പിടിയിലായി. അസം നാഗൗണ്‍ ജൂറിയ സിനിയാഗോണ്‍ സ്വദേശി മൊണ്‍ജിറുല്‍ ഹൊക്കീമിനെയാണ് (32) പെരുമ്പാവൂര്‍ പൊലീസ് അസമിലെത്തി അറസ്റ്റ് ചെയ്തത്. വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്ത് പെണ്‍കുട്ടിയെ ഇയാള്‍ ഉപദ്രവിക്കുകയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്യുകയായിരുന്നു. സംഭവശേഷം പ്രതി എറണാകുളത്തേക്ക് കടക്കുകയും പൊലീസ് അന്വേഷിക്കുന്നുവെന്നറിഞ്ഞ് ട്രെയിനില്‍ അസമിലേക്ക് തിരിക്കുകയുമായിരുന്നു. എസ്.ഐമാരായ കെ.ജി. ദിനേശ് കുമാര്‍, എന്‍.കെ. ബിജു, സീനിയര്‍ സി.പി.ഒ ബിനീഷ് ചന്ദ്രന്‍ എന്നിവര്‍ പ്രതിയെ പിന്തുടര്‍ന്ന് അസമിലെത്തുകയായിരുന്നു. ഇയാള്‍ താമസിക്കുന്ന ഉള്‍ഗ്രാമത്തില്‍ തങ്ങിയാണ് പൊലീസ് ഹൊക്കീമിന്റെ വീട് കണ്ടെത്തിയത്. ജൂറിയ പൊലീസിന്റെ സഹായത്തോടെയാണ് പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

assam Perumbavur pocso act police