/kalakaumudi/media/media_files/2025/07/31/capture-2025-07-31-10-44-32.jpg)
കൊച്ചി : റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളിക്കെതിരായ ബലാത്സംഗ കേസില്‍ യുവ ഡോക്ടര്‍ നല്‍കിരിക്കുന്നത് വിശദമായ പരാതി.വേടനെ പരിചയപ്പെട്ടതു മുതല്‍ രണ്ടു വര്‍ഷത്തോളം നീണ്ട ബന്ധത്തിലെ കാര്യങ്ങളാണ് പരാതിയില്‍ പറയുന്നത്.വിവിധ ആവശ്യങ്ങള്‍ക്കായി 31,000 രൂപ വേടന് നല്‍കിയിട്ടുണ്ടെന്നും 8,500 രൂപയുടെ ട്രെയിന്‍ ടിക്കറ്റ് എടുത്തു നല്‍കിയിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു.ബന്ധത്തെ സംബന്ധിച്ച് വേടന്റെ സുഹൃത്തുക്കള്‍ക്കും അറിയാം.അവരോട് ഇക്കാര്യങ്ങള്‍ സംസാരിച്ചിട്ടുണ്ടെന്നു പറഞ്ഞ യുവതി ഏതാനും പേരുടെ പേരുകളും പരാതിയില്‍ പറയുന്നുണ്ട്.പിന്നീട് 2023ലാണ് താന്‍ 'ടോക്‌സിക്കും പൊസസീവു'മാണെന്നും ബന്ധം തുടരാന്‍ കഴിയില്ലെന്നും വേടന്‍ പറഞ്ഞതായി പരാതിയില്‍ പറയുന്നു.