Representative Image
ആഗ്ര : ഉത്തര്‍പ്രദേശിലെ അഗ്രയിലെ മെഡിക്കല്‍ കോളേജിലെ ശിശുരോഗ വിഭാഗത്തില്‍ പെണ്‍കുട്ടിയെ പീഡത്തിനിരയാക്കിയ ജൂനിയര്‍ ഡോക്ടര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ അഗ്രിയിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ശിശുരോഗ വിഭാഗത്തിലാണ് 11 കാരി ലൈംഗിക പീഡനത്തിനിരയായത്.
സംഭവത്തില്‍ 23 വയസ് പ്രായമുള്ള ജൂനിയര്‍ ഡോക്ടറെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബറേലി സ്വദേശിയായ ജൂനിയര്‍ ഡോക്ടറെ മെഡിക്കല്‍ കോളേജ് സസ്‌പെന്‍ഡ് ചെയ്തു.
ജൂനിയര്‍ ഡോക്ടറെ കോടതി റിമാന്‍ഡ് ചെയ്തു. ഒന്നാം വര്‍ഷ റെസിഡന്റ് ഡോക്ടറാണ് അറസ്റ്റിലായിട്ടുള്ളത്. ഭാരതീയ ന്യായ് സംഹിത 64, 65, പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.
ജീവനക്കാരന്റെ ലൈംഗിക പീഡനം, 12 വയസില്‍ താഴെയുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കല്‍ എന്നിവ അടക്കമുള്ളവയാണ് ജൂനിയര്‍ ഡോക്ടര്‍ക്കെതിരായ കുറ്റങ്ങളില്‍ ചിലത്. ആഗ്രയിലെ സരോജിനി നായിഡു മെഡിക്കല്‍ കോളേജ് സംഭവത്തില്‍ ജൂനിയര്‍ ഡോക്ടര്‍ക്കെതിരെ കൂടുതല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാനായി മൂന്നംഗ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.