എന്‍എസ്എസ് ക്യാംപില്‍ വിദ്യാര്‍ഥിയെ പീഡിപ്പിച്ചു; യുവ നേതാവ് അറസ്റ്റില്‍

ശിവരാമനെ കൂടാതെ സുധാകര്‍ എന്നയാളും സംഭവത്തില്‍ പ്രതിയാണ്. നാം തമിഴര്‍ കക്ഷിയുടെ യുവജന വിഭാഗം കൃഷ്ണഗിരി ഈസ്റ്റ് മേഖലാ സെക്രട്ടറിയായിരുന്നു ശിവരാമന്‍. സംഭവത്തെ തുടര്‍ന്ന് ശിവരാമനെ സ്ഥാനത്തുനിന്ന് നീക്കി.

author-image
Athira Kalarikkal
New Update
chennai crime

അറസ്റ്റിലായ ശിവരാമന്‍

Listen to this article
0.75x 1x 1.5x
00:00 / 00:00

ചെന്നൈ : എന്‍എസ്എസ് ക്യാംപില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ പീഡിപ്പിച്ചതായി പരാതി. നാം തമിഴര്‍ കക്ഷിയുടെ യുവജന വിഭാഗം മുന്‍ നേതാവായ ശിവരാമനെ കോയമ്പത്തൂരില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണ് ഇയാളുടെ കാലൊടിഞ്ഞു. എന്‍എസ്എസ് കുട്ടികള്‍ക്ക് പരിശീലനം നല്‍കാന്‍ സ്‌കൂള്‍ അധികൃതരുടെ അനുമതിയോടെയാണ് ഇയാള്‍ ക്യാംപിലെത്തിയത്.

സ്‌കൂള്‍ പ്രിന്‍സിപ്പലിനെയും അഞ്ചു പേരെയും ബഗുര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവില്‍പോകാന്‍ സഹായിച്ചതിനാണ് ബന്ധുക്കളായ അഞ്ചുപേരെ അറസ്റ്റ് ചെയ്തത്. 17 പെണ്‍കുട്ടികളാണ് ക്യാംപില്‍ പങ്കെടുത്തതെന്നും സ്‌കൂള്‍ ഓഡിറ്റോറിയത്തിലായിരുന്നു ക്യാംപ് നടന്നതെന്നും കൃഷ്ണഗിരി എസ്പി മാധ്യമങ്ങളോട് പറഞ്ഞു. ഓഗസ്റ്റ് 8നാണ് പീഡനം നടന്നത്. പെണ്‍കുട്ടി പ്രിന്‍സിപ്പലിനോട് വിവരം പറഞ്ഞെങ്കിലും ആരോടും പറയരുതെന്ന് നിര്‍ദേശിക്കുകയാണ് ചെയ്തത്. ശിവരാമനെ കൂടാതെ സുധാകര്‍ എന്നയാളും സംഭവത്തില്‍ പ്രതിയാണ്. നാം തമിഴര്‍ കക്ഷിയുടെ യുവജന വിഭാഗം കൃഷ്ണഗിരി ഈസ്റ്റ് മേഖലാ സെക്രട്ടറിയായിരുന്നു ശിവരാമന്‍. സംഭവത്തെ തുടര്‍ന്ന് ശിവരാമനെ സ്ഥാനത്തുനിന്ന് നീക്കി.

Rape Case CHENNAI Crime News