അനാഥ സ്ത്രീയെ ഫ്‌ലാറ്റിലെത്തിച്ച് പീഡിച്ച കേസ്; 3 പേര്‍ അറസ്റ്റില്‍

അനാഥ സ്ത്രീയെ ഫ്‌ലാറ്റിലെത്തിച്ച് പീഡിപ്പിക്കുകയും മുഖത്ത് ചൂടുവെള്ളം ഒഴിച്ച് പരുക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റു ചെയ്തു.

author-image
Athira Kalarikkal
New Update
crime8

Representational Image

Listen to this article
0.75x1x1.5x
00:00/ 00:00

കൊണ്ടോട്ടി : അനാഥ സ്ത്രീയെ ഫ്‌ലാറ്റിലെത്തിച്ച് പീഡിപ്പിക്കുകയും മുഖത്ത് ചൂടുവെള്ളം ഒഴിച്ച് പരുക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റു ചെയ്തു. മലപ്പുറം കൊണ്ടോട്ടി മേലങ്ങാടി പാറയില്‍ പി. മുഹമ്മദ് ഷാഫി (30), പട്ടാമ്പി പരദൂര്‍ മാര്‍ക്കശ്ശേരിയില്‍ മുഹമ്മദ് ഷെബീല്‍ (28), കൊണ്ടോട്ടി പുളിക്കല്‍ വല്ലിയില്‍ മുഹമ്മദ് ഫൈസല്‍ (28) എന്നിവരെയാണ് കുന്നമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.

2022ലാണ് കേസിനാസ്പദമായ സംഭവം. ഫോണിലൂടെ പരിചയപ്പെട്ട സ്ത്രീയെ കുന്നമംഗലം ഓടയാടിയിലെ ഫ്‌ലാറ്റിലെത്തിച്ച് പ്രതികള്‍ പീഡിപ്പിക്കുകയായിരുന്നു. പീഡനത്തെത്തുടര്‍ന്ന് സ്ത്രീ ഒന്നരവര്‍ഷമായി അബോധാവസ്ഥയിലായിരുന്നു. അതിജീവിതയുടെ ആരോഗ്യം മെച്ചപ്പെട്ടതോടെ കൂടുതല്‍ മൊഴിയെടുത്താണ് പൊലീസ് പ്രതികളിലേക്കെത്തിയത്. ഇതിനിടെ പ്രതികള്‍ മൊബൈല്‍ നമ്പറും താമസിച്ചിരുന്ന വീടും മാറിയത് പൊലീസിന്  പ്രതിസന്ധിയായിരുന്നു. 

ഏതാനും ദിവസം മുമ്പ് പ്രതികള്‍ നേരത്തെ താമസിച്ചിരുന്ന സ്ഥലത്തെത്തിയെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മലപ്പുറം, കൊണ്ടോട്ടി എന്നിവിടങ്ങളില്‍നിന്നും പ്രതികളെ കസ്റ്റഡിയിലെടുത്തത്.

Rape Case arrested