Representational Image
ബത്തേരി : ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാക്കള്‍ അറസ്റ്റില്‍. ബത്തേരി പൊലീസാണ് രണ്ടുപേരെ അറസ്റ്റ് ചെയ്തത്. കോട്ടയം സ്വദേശികളായ പനച്ചിക്കാട് മലവേടന്‍ കോളനിയിലെ രോഹിത് മോന്‍ (21), കഞ്ഞിക്കുഴി മുട്ടമ്പലം എബി വില്ലയില്‍ ശക്തിവേല്‍ (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 18നാണ് സംഭവം നടന്നത്.
പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ ഇന്‍സ്റ്റഗ്രാം വഴി രോഹിത് മോന്‍ പരിചയപ്പെടുകയും പിന്നീട് കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയുമായിരുന്നു. ഇതിന് ഒത്താശ ചെയ്തതിനാണ് ശക്തിവേലിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
