12കാരിയെ പീഡിപ്പിച്ചു : പോക്സോ കേസിൽ കണ്ണൂരിൽ യുവതി പിടിയിൽ

പുളിമ്പറമ്പ് സ്വദേശി സ്നേഹ മെർലിനാണ് അറസ്റ്റിലായത്. 12കാരിയെ ലൈംഗികമായി പീഡ‍ിപ്പിച്ചെന്ന പരാതിയിലാണ് തളിപ്പറമ്പ് പൊലീസ് സ്നേഹയെ അറസ്റ്റ് ചെയ്തത്.

author-image
Rajesh T L
New Update
lmnopq

കണ്ണൂർ: പോക്സോ കേസിൽ യുവതി പിടിയിൽ. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലാണ് സംഭവം. പുളിമ്പറമ്പ് സ്വദേശി സ്നേഹ മെർലിനാണ് അറസ്റ്റിലായത്. 12കാരിയെ ലൈംഗികമായി പീഡ‍ിപ്പിച്ചെന്ന പരാതിയിലാണ് തളിപ്പറമ്പ് പൊലീസ് സ്നേഹയെ അറസ്റ്റ് ചെയ്തത്.

പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അധ്യാപകർ രക്ഷിതാക്കളെ വിവരം അറിയിച്ചിരുന്നു. തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ കുട്ടിക്ക് കൗൺസിലിംഗ് നൽകി. പിന്നാലെ പീഡന വിവരം പുറത്തുവന്നത്. വിവരം പൊലീസിന് കൈമാറുകയും കേസെടുക്കുകയുമായിരുന്നു. കഴി‌ഞ്ഞ ഫെബ്രുവരിയിലാണ് കേസിന് ആസ്‌പദമായ സംഭവം നടന്നതെന്നാണ് വിവരം. നേരത്തെ അടിപിടി കേസിലും സ്നേഹ പ്രതിയായിരുന്നു.

kannur POCSO Case pocso pocso act