യുവതിയെ റിസോര്‍ട്ടുകളില്‍ എത്തിച്ച് പീഡിപ്പിച്ചു; സ്വകാര്യബസ് ഡ്രൈവര്‍ അറസ്റ്റില്‍

തൃപ്പൂണിത്തുറ-ഹൈക്കോര്‍ട്ട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന 'വെട്ടിക്കാവിലമ്മ' ബസിന്റെ ഡ്രൈവര്‍ കാക്കനാട് ഇടച്ചിറ ചക്കാലക്കല്‍ അബ്ദുള്‍ മുത്തലിഫ് ആണ് അറസ്റ്റിലായത്.

author-image
Vishnupriya
New Update
abdul

എറണാകുളം: യുവതിയെ ചെറായി ബീച്ചിലെ വിവിധ റിസോര്‍ട്ടുകളില്‍ എത്തിച്ച് പീഡിപ്പിച്ചെന്ന പരാതിയില്‍ സ്വകാര്യ ബസ് ജീവനക്കാരന്‍ അറസ്റ്റില്‍. തൃപ്പൂണിത്തുറ-ഹൈക്കോര്‍ട്ട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന 'വെട്ടിക്കാവിലമ്മ' ബസിന്റെ ഡ്രൈവര്‍ കാക്കനാട് ഇടച്ചിറ ചക്കാലക്കല്‍ അബ്ദുള്‍ മുത്തലിഫ് (34) ആണ് അറസ്റ്റിലായത്. എടത്തല പോലീസ് എടുത്ത കേസില്‍ മുനമ്പം പോലീസാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

rape