/kalakaumudi/media/media_files/2025/07/25/yash-2025-07-25-14-56-51.jpg)
ജയ്പൂര്‍: ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിനെതിരെ പോക്സോ കേസ്. ഐപിഎല്‍ മത്സരത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന പരാതിയില്‍ റോയല്‍ ചാലഞ്ചേസ് ബംഗളൂരു പേസറായ യാഷ് ദയാലിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ജയ്പൂര്‍ പൊലീസാണ് താരത്തിനെതിരെ പോക്സോ കേസെടുത്തിരിക്കുന്നത്.
നേരത്തെ യുപി സ്വദേശിനിയായ മറ്റൊരു യുവതിയുടെ പരാതിയില്‍ ദയാലിനെതിരെ യുപി പൊലീസ് കേസെടുത്തിരുന്നു. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നായിരുന്നു ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് യുവതി നല്‍കിയ പരാതി. ഈ പരാതിയില്‍ യാഷ് ദയാലിനെ കസ്റ്റഡിയില്‍ എടുക്കുന്നത് അലഹബദ് ഹൈക്കോടതി തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇയാള്‍ക്കെതിരെ പോക്സോ കേസ് ഉയര്‍ന്നത്.
ക്രിക്കറ്റില്‍ കൂടുതല്‍ അവസരങ്ങള്‍ ഒരുക്കാമെന്ന വാഗ്ദാനം നല്‍കി രണ്ടു വര്‍ഷത്തോളം യാഷ് ദയാല്‍ പീഡിപ്പിച്ചെന്നാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പരാതിയിലുള്ളത്.