വിമാനത്താവളത്തിൽ ഉപേക്ഷിക്കപ്പെട്ട ബാഗിൽ നക്ഷത്ര ആമകൾ; ബാഗിൻറെ ഉടമസ്ഥനെ കണ്ടെത്താൻ തിരച്ചിൽ തുടരുന്നു

ബാഗിനകത്ത് പ്ലാസ്റ്റിക് ബോക്സുകളിലായിരുന്നു ഇവയെ ഒളിപ്പിച്ചിരുന്നത്.

author-image
Rajesh T L
Updated On
New Update
turtules

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

ചെന്നൈ: ചെന്നൈ വിമാനത്താവളത്തിലെ രാജ്യാന്തര ടെർമിനലിൽ യാത്രക്കാരൻറെ ബാഗിൽ നിന്നും 5,000 നക്ഷത്ര ആമകളെ കണ്ടെടുത്തു.  ബാൾട്ടിക് എയർ വിമാനത്തിലെ യാത്രക്കാരൻറെ ബാഗിൽ നിന്നുമാണ് നക്ഷത്ര ആമകളെ കസ്റ്റംസ് വിഭാഗം പിടിച്ചെടുത്തത്.  വെള്ളിയാഴ്ച രാത്രിയെത്തിയ യാത്രക്കാരൻറെ ബാഗ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടതിനെ തുടർന്ന് കസ്റ്റംസും സിഐഎസ്എഫും നടത്തിയ പരിശോധനയിലാണ് ബാഗിൽ നിന്ന് ആമകളെ കണ്ടെത്തിയത്.

ബാഗിനകത്ത് പ്ലാസ്റ്റിക് ബോക്സുകളിലായിരുന്നു ഇവയെ ഒളിപ്പിച്ചിരുന്നത്. മലേഷ്യയിൽ നിന്നാണ് കൊണ്ടുവന്നതെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാരനെ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചു.

red eared slider turtles chennai international airport