നിരവധി മോഷണ കേസുകളിലെ പ്രതി അറസ്റ്റില്‍

ആളൂര്‍, പുത്തന്‍വേലിക്കര സ്റ്റേഷനുകളിലെ പിടികിട്ടാപ്പുള്ളിയാണ് സന്തോഷ്. മോഷണം നടത്തിയ ശേഷം പല സ്ഥലങ്ങളിലായി മാറി താമസിക്കുന്ന പ്രതിയെ മാസങ്ങളായി പോലീസ് അന്വേഷിച്ചുവരികയായിരുന്നു. ഇടക്കിടെ മൊബൈല്‍ നമ്പറുകള്‍ മാറ്റിയാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്.

author-image
Athira Kalarikkal
New Update
arrest n

Representative Image

Listen to this article
0.75x1x1.5x
00:00/ 00:00

തൃശൂര്‍ : നിരവധി മോഷണ കേസുകളില്‍ പ്രതിയായ പിടികിട്ടാപ്പുള്ളിയെ പൊലീസ് അറസ്റ്റ് ചെയ്തു. മാള മടത്തുംപടി സ്വദേശി സന്തോഷിനെയാണ് (45)  ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ ജി സുരേഷും ആളൂര്‍ പൊലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. വീട് കുത്തിതുറന്ന് മോഷണം, വാഹനമോഷണം, ക്ഷേത്രങ്ങളിലും പള്ളികളിലും വ്യാപാര സ്ഥാപനങ്ങളിലും മോഷണം ഉള്‍പ്പെടെയുള്ള നിരവധി കേസുകളിലെ പ്രതിയാണ് പിടിയിലായത്. ചോറ്റാനിക്കരയില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ആളൂര്‍, പുത്തന്‍വേലിക്കര സ്റ്റേഷനുകളിലെ പിടികിട്ടാപ്പുള്ളിയാണ് സന്തോഷ്. മോഷണം നടത്തിയ ശേഷം പല സ്ഥലങ്ങളിലായി മാറി താമസിക്കുന്ന പ്രതിയെ മാസങ്ങളായി പോലീസ് അന്വേഷിച്ചുവരികയായിരുന്നു. ഇടക്കിടെ മൊബൈല്‍ നമ്പറുകള്‍ മാറ്റിയാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. പുത്തന്‍വേലിക്കര, മാള, ആളൂര്‍, ചാലക്കുടി, വരന്തരപ്പിള്ളി, വെള്ളിക്കുളങ്ങര, പേരാമംഗലം, മതിലകം, ചെങ്ങമനാട്, നോര്‍ത്ത് പറവൂര്‍ സ്റ്റേഷനുകളിലടക്കം നിരവധി മോഷണ കേസുകളില്‍ പ്രതിയാണ്. 

Crime News Arrest