കപ്പേളയുടെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത നിലയില്‍
തൃശൂര്‍ : തൃശൂര്‍ മനക്കൊടി ഗീവര്‍ഗീസ് സഹദായുടെ തീര്‍ത്ഥാടന കേന്ദ്രത്തില്‍ മോഷണം നടന്നു. കപ്പേളയുടെ ഒരു വശത്തെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത നിലയിലാണിപ്പോള്‍. രൂപക്കൂടിന്റെ ഒരു വശവും തകര്‍ത്തു.
ചില്ല് അടിച്ചുടച്ച മോഷ്ടാവ് രൂപത്തിന്റെ കഴുത്തിലുണ്ടായിരുന്ന കൊന്തമാലയും മോഷ്ടിച്ചു. ഭണ്ഡാരം കോണ്‍ക്രീറ്റ് കട്ട ഉപയോഗിച്ച് തകര്‍ക്കാനുള്ള ശ്രമവും നടന്നിട്ടുണ്ട്. രൂപത്തിന്റെ കഴുത്തിലുണ്ടായിരുന്ന സ്വര്‍ണം പൂശിയ 2 മാലകളാണ് നഷ്ടപ്പെട്ടിട്ടുള്ളതെന്ന് പൊലീസ് പറയുന്നു.