വാഹനവും പണവും തട്ടിയെടുത്ത കേസ്; ക്വട്ടേഷന്‍ നേതാവ് അറസ്റ്റില്‍

ഫൈസല്‍ സ്വര്‍ണ്ണം പൊട്ടിക്കല്‍ സംഘത്തിലെ പ്രധാനിയെന്നാണ് പൊലീസ് പറയുന്നത്. നിരവധി കവര്‍ച്ചാ കേസുകളിലും പിടികിട്ടാപ്പുള്ളിയാണ്. ഫൈസലിനെതിരെ കാപ്പ ചുമത്തിയേക്കും.

author-image
Athira Kalarikkal
Updated On
New Update
arrest

Representational Image

Listen to this article
0.75x 1x 1.5x
00:00 / 00:00

 

പാലക്കാട് : ക്വട്ടേഷന്‍ സംഘാംഗം ഫൈസല്‍ ചെര്‍പ്പുളശ്ശേരിയില്‍ അറസ്റ്റില്‍. ക്വട്ടേഷന്‍ നേതാവ് അനസ് പെരുമ്പാവൂരിന്റെ അനുയായി ആണ് ഫൈസല്‍. അഞ്ച് ലക്ഷം രൂപയും വാഹനവും തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ഫൈസല്‍ സ്വര്‍ണ്ണം പൊട്ടിക്കല്‍ സംഘത്തിലെ പ്രധാനിയെന്നാണ് പൊലീസ് പറയുന്നത്. നിരവധി കവര്‍ച്ചാ കേസുകളിലും പിടികിട്ടാപ്പുള്ളിയാണ്. ഫൈസലിനെതിരെ കാപ്പ ചുമത്തിയേക്കും.

കുപ്രസിദ്ധ ഗുണ്ടാ തലവന്‍ അനസ് പെരുമ്പാവൂര്‍ വ്യാജപാസ്‌പോര്‍ട്ടില്‍ ദുബായിലേക്ക് കടന്നുവെന്നുള്ള വെളിപ്പെടുത്തലുകളും വന്നിരുന്നു. കൊലക്കേസിലടക്കം പ്രതിയായ ഔറംഗസേബിന്റെതാണ് വെളിപ്പെടുത്തല്‍. സ്വര്‍ണക്കടത്തിനാണ് അനസ് ദുബായിലെത്തിയതെന്നും കൂട്ടത്തിലുണ്ടായിരുന്ന നാല് പേരെ വധിക്കാന്‍ പദ്ധതിയിട്ടതായും ഔറംഗസേബ് പറഞ്ഞു. കൊലകുറ്റം, വധശ്രമം, ക്വട്ടേഷന്‍ സാമ്പത്തിക തട്ടിപ്പ് തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ് അനസ് പെരുമ്പാവൂര്‍. 

 

Crime Arrest Robbery Quotation Leader