/kalakaumudi/media/media_files/ZkjD6MTfsFGThx99UmOM.jpg)
കവർച്ച നടന്ന വണ്ടി
കാസര്‍കോട്: മഞ്ചേശ്വരം ഉപ്പളയില്‍ സ്വകാര്യ ബാങ്കിന്റെ എ.ടി.എമ്മില്‍ നിറയ്ക്കാനെത്തിച്ച പണം പട്ടാപ്പകൽ കവർന്നു. 50 ലക്ഷം രൂപയാണ് കൊള്ളയടിച്ചത്. സംഭവം ബുധനാഴ്ച ഉച്ചയ്ക്ക് 2.30യോടെയാണ് നടന്നത്. ആക്‌സിസ് ബാങ്കിന്റെ എ.ടി.എമ്മിലേക്ക് പണവുമായി വന്ന വാഹനത്തില്‍നിന്നാണ് 50 ലക്ഷം രൂപ കവര്‍ന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
പണം നിറച്ച ഒരു ബോക്സ് വാഹനത്തിനുള്ളിലെ സീറ്റിൽ വെച്ചിരിക്കുകയായിരുന്നു. വാഹനത്തിന്റെ ചില്ല് തകർത്താണ് പണം കവർന്നത്. പണം നിറയ്ക്കാനെത്തുമ്പോൾ ഒരു ഉദ്യോഗസ്ഥനും ഡ്രൈവറും മാത്രമേ ഉണ്ടായിരുന്നുള്ളു. സെക്യൂരിറ്റിയോ മറ്റു സുരക്ഷാ ഉദ്യോഗസ്ഥരോ സംഭവ സമയം കൂടെ ഉണ്ടായിരുന്നില്ല .