വൻ കവർച്ച; തിരുവനന്തപുരത്ത് വില്ലയിൽനിന്ന് അൻപത് പവൻ സ്വർണം മോഷ്ടിച്ചു

കനത്ത സുരക്ഷയുള്ള പ്രദേശമാണിവിടം. 42 വില്ലകളാണ് ഈ പ്രദേശത്താകെ ഉള്ളത്. വീടിൻ്റെ അടുക്കള ഭാഗത്തെ ഗ്ലാസ് ജനാല വഴിയാണ് കള്ളൻ അകത്തു കയറിയത്.

author-image
Vishnupriya
New Update
man

സംഭവസ്ഥലത്ത് പോലീസ്

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: മംഗലപുരം നെല്ലിമൂട് അണ്ടർ ദ ബ്ലൂ വില്ല പ്രോജക്ടിലെ ഐ ക്ലൗഡ് ഹോംസിൽ കവർച്ച. കൊല്ലം സ്വദേശി ഷിജിയുടെ സി-12 വില്ലയിൽ നിന്ന് അൻപത് പവനോളം സ്വർണ്ണം കവർന്നു.സംഭവ സമയം വീട്ടിൽ ആരുമില്ലായിരുന്നു. ഉച്ചയോടെ മടങ്ങിയെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്.

കനത്ത സുരക്ഷയുള്ള പ്രദേശമാണിവിടം. 42 വില്ലകളാണ് ഈ പ്രദേശത്താകെ ഉള്ളത്. വീടിൻ്റെ അടുക്കള ഭാഗത്തെ ഗ്ലാസ് ജനാല വഴിയാണ് കള്ളൻ അകത്തു കയറിയത്. മംഗലപുരം പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്ത് പരിശോധ നടത്തി.

gold robbery managalapuram