Representative Image
ഓയൂര്‍ : ഓടനാവട്ടത്തെ രണ്ട് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. സംഭവത്തിലെ കൂട്ടുപ്രതി ഒളിവിലാണ്. അന്നൂര്‍ കുഴിവിള വീട്ടില്‍ പ്രമോദ് (29) ആണ് അറസ്റ്റിലായത്. ഓടനാവട്ടത്തെ ധനകാര്യ സ്ഥാപനത്തില്‍ മുക്കുപണ്ടം വള 57,000 രൂപക്ക് പണയംവെച്ചു.
പിന്നാലെ, എതിര്‍വശത്തെ മറ്റൊരു ധനകാര്യ സ്ഥാപനത്തില്‍ പ്രമോദ് മറ്റൊരു മുക്കുപണ്ടം വള പണയംവെച്ച് 50000 രൂപയും വാങ്ങി. വള മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന ജീവനക്കാര്‍ പൂയപ്പള്ളി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.