കുട്ടികളില്‍ നിന്ന് സ്വര്‍ണാഭരണം തട്ടിയെടുത്തു; തമിഴ്‌നാട് സ്വദേശി പിടിയില്‍

തുടര്‍ന്ന് പൂജകള്‍ക്കായി ഭൂപതി 4,000 രൂപ ആവശ്യപ്പെട്ടു. ഇതു നല്‍കാന്‍ ഇല്ലാതിരുന്നതിനാല്‍ കുട്ടികളുടെ പക്കല്‍ ഉണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ വാങ്ങി ഇയാള്‍ പോവുകയായിരുന്നു.

author-image
Athira Kalarikkal
New Update
scam

Representative Image

Listen to this article
0.75x 1x 1.5x
00:00 / 00:00

ഏലപ്പാറ : കുടുംബത്തില്‍ അനര്‍ഥങ്ങള്‍ സംഭവിക്കുമെന്നു പ്രവചനം നടത്തി കുട്ടികളെ വിശ്വസിപ്പിച്ച് സ്വര്‍ണാഭരണം തട്ടിയെടുത്തെന്ന കേസില്‍ തമിഴ്‌നാട് സ്വദേശിയായ യുവാവ് പിടിയില്‍. തേനി പെരിയകുളം സ്വദേശി ഭൂപതി (27) ആണു പീരുമേട് പൊലീസിന്റെ പിടിയിലായത്. മുതിര്‍ന്നവര്‍ വീട്ടിലില്ലാത്ത തക്കം നോക്കി ഇടുക്കി ഏലപ്പാറ കോഴിക്കാനം എസ്റ്റേറ്റിലെ ഒരു വീട്ടില്‍ കയറിച്ചെന്ന ഭൂപതി, മായാജാല പ്രകടനം നടത്തി കുട്ടികളുടെ വിശ്വാസം പിടിച്ചുപറ്റിയായിരുന്നു തട്ടിപ്പ് നടത്തിയത്. കുടുംബത്തില്‍ അനര്‍ഥം സംഭവിക്കുമെന്നും മാതാപിതാക്കള്‍ക്ക് ആപത്തുണ്ടാകുമെന്നും പറഞ്ഞു ഇയാള്‍ കുട്ടികളെ പേടിപ്പിച്ചു. 

തുടര്‍ന്ന് പൂജകള്‍ക്കായി ഭൂപതി 4,000 രൂപ ആവശ്യപ്പെട്ടു. ഇതു നല്‍കാന്‍ ഇല്ലാതിരുന്നതിനാല്‍ കുട്ടികളുടെ പക്കല്‍ ഉണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ വാങ്ങി ഇയാള്‍ പോവുകയായിരുന്നു. പിന്നീട് വീട്ടുകാര്‍ അയല്‍വാസികളോട് ഇക്കാര്യം പറഞ്ഞപ്പോഴാണ് തട്ടിപ്പാണെന്ന് മനസിലാക്കുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തത്. 

scam Arrest