/kalakaumudi/media/media_files/2025/06/29/scoobi-doo-theft-2025-06-29-17-10-12.png)
അമേരിക്കയിലെ അലബാമയിലെ ഒരു കണ്‍വീനിയന്‍സ് സ്റ്റോറില്‍ സ്‌കൂബി-ഡൂ വേഷം ധരിച്ച് അതിക്രമിച്ചു കയറിയ മോഷ്ടാവിനെ പൊലീസ് തിരയുകയാണ്.ഐക്കണിക് കാര്‍ട്ടൂണ്‍ കഥാപാത്രത്തോട് സാമ്യമുള്ള, നായയുടെ ചെവികളുള്ള, ശരീരം മുഴുവന്‍ മൂടുന്ന വേഷവിധാനം ധരിച്ച കള്ളന്‍ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഞായറാഴ്ച പുലര്‍ച്ചെ ഡങ്കന്‍വില്ലെയിലെ ഹൈവേ 82 ലെ ക്വിക്ക് ഷോപ്പിലാണ് ഇയാള്‍ മോഷണം നടത്തിയത്. പൊലീസ് സ്ഥലത്തെത്തുന്നതിനുമുന്നേ കളളന്‍ ഓടി രക്ഷപ്പെടുകയായിരുന്നു.മോഷ്ടാവിനെ പിടികൂടാന്‍ കളളന്റെ വിവരങ്ങള്‍ പുറത്തുവിട്ടു.സ്‌കൂബി ഡു കാര്‍ട്ടൂണ്‍ വേഷധാരിയായ വ്യക്തിയെ എവിടെയെങ്കിലും ആരെങ്കിലും കണ്ടെങ്കില്‍ പൊലീസിനെ വിവരം അറിയിക്കണം എന്നാണ് പുറത്തുവിട്ടിരിക്കുന്ന നിര്‍ദ്ദേശം.