/kalakaumudi/media/media_files/2025/06/28/rape-pep-kolkata-2025-06-28-12-25-12.png)
കൊല്‍ക്കത്തയിലെ കസ്ബ പ്രദേശത്തെ സൗത്ത് കല്‍ക്കട്ട ലോ കോളേജിലെ നിയമ വിദ്യാര്‍ഥിയെ ബലാത്സംഗം ചെയ്ത കേസില്‍ സെക്യൂരിറ്റ് ഗാര്‍ഡിനെ അറസ്റ്റ് ചെയ്തു.ഇയാളുള്‍പ്പടെ നാലാമത്തെ അറസ്റ്റാണിത്.കോളേജിലെ മുന്‍ വിദ്യാര്‍ത്ഥിയും ഇപ്പോള്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനുമായ 31 കാരനായ മോണോജിത് മിശ്രയും 19 കാരനായ സായിബ് അഹമ്മദ്, 20 കാരനായ പ്രമിത് മുഖോപാധ്യായ എന്നിവരും ചേര്‍ന്നാണ് നിയമ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്തത്.മൂന്ന് പേരെയും അറസ്റ്റ് ചെയ്ത് അറസ്റ്റ് ചെയ്ത് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ജൂലൈ ഒന്ന് വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
പെണ്‍കുട്ടിയെ പ്രതികള്‍ ഉപദ്രവിക്കുമ്പോള്‍ ഗാര്‍ഡ് പുറത്ത് കാവലിരിക്കുകയായിരുന്നെന്ന് പെണ്‍കുട്ടി പറഞ്ഞു.പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.പെണ്‍കുട്ടി പ്രധാന പ്രതിയുടെ കാലില്‍ വീണ് കരഞ്ഞെങ്കിലും അവര്‍ കേട്ടില്ല താന്‍ സ്വയം മൃതദേഹം പോലെ തന്നെ ഉപേക്ഷിക്കുകയായിരുന്നെന്ന് പെണ്‍കുട്ടി പറയുന്നു.
വൈദ്യപരിശോധനയില്‍ ക്രൂരമായ കൂട്ടബലാത്സംഗത്തിനാണ് യുവതി ഇരയായതെന്ന് തെളിഞ്ഞു.കടിയേറ്റ പാടുകള്‍, നഖങ്ങള്‍ കൊണ്ടുള്ള പോറലുകള്‍, മുറിവുകള്‍ തുടങ്ങിയവ ശരീരത്തില്‍ ഉടനീളമുള്ളതായി ഡോക്ടര്‍മാര്‍ കണ്ടെത്തി.പെണ്‍കുട്ടിയുടെ സ്വകാര്യഭാ?ഗങ്ങളില്‍ ഗുരുതരമായ മുറിവുകളും ചതവുകളുമുണ്ട്. മാത്രവുമല്ല കഴുത്തിന് ചുറ്റും രക്തം കട്ടപിടിച്ചിരിക്കുന്ന പാടുകളുമുണ്ട്.