പാതിവില തട്ടിപ്പ്: ആനന്ദകുമാറിന്റെ ജാമ്യഹര്‍ജി മൂന്നാമതും മാറ്റി

ഹര്‍ജി അടുത്ത മാസം 4 ന് പരിഗണിക്കും. കണ്ണൂര്‍ ടൗണ്‍ പൊലീസ് എടുത്ത കേസില്‍ കണ്ണൂര്‍ എസ്പിയാണ് എതിര്‍കക്ഷി. കണ്ണൂര്‍ സീഡ് സൊസൈറ്റി സെക്രട്ടറി പള്ളിക്കുന്ന് എടച്ചേരി മാനസം ഹൗസില്‍ എ.മോഹനന്‍ നല്‍കിയ പരാതിയിലാണ് ആനന്ദകുമാര്‍ അടക്കം ഏഴ് പേരെ പ്രതികളാക്കി കേസ് എടുത്തത്.

author-image
Biju
New Update
ayt

തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസില്‍ പ്രതിയായ സത്യസായി ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.എന്‍.ആനന്ദ കുമാറിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി തിരുവനന്തപുരം ഒന്നാം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വീണ്ടും മാറ്റി. കേസുമായി ബന്ധപ്പെട്ട പൊലീസ് റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കാത്തതിനാലാണ് വാദം കേള്‍ക്കുന്നതു മാറ്റിയത്. തുടര്‍ച്ചയായി മൂന്നാം തവണയാണ് റിപ്പോര്‍ട്ട് ഇല്ല എന്ന കാരണത്താല്‍ വാദം കേള്‍ക്കാതെ മാറ്റുന്നത്.

ഹര്‍ജി അടുത്ത മാസം 4 ന് പരിഗണിക്കും. കണ്ണൂര്‍ ടൗണ്‍ പൊലീസ് എടുത്ത കേസില്‍ കണ്ണൂര്‍ എസ്പിയാണ് എതിര്‍കക്ഷി. കണ്ണൂര്‍ സീഡ് സൊസൈറ്റി സെക്രട്ടറി പള്ളിക്കുന്ന് എടച്ചേരി മാനസം ഹൗസില്‍ എ.മോഹനന്‍ നല്‍കിയ പരാതിയിലാണ് ആനന്ദകുമാര്‍ അടക്കം ഏഴ് പേരെ പ്രതികളാക്കി കേസ് എടുത്തത്. പ്രതികള്‍ക്കെതിരെ വിശ്വാസവഞ്ചന, ചതി എന്നീ കുറ്റങ്ങളാണു ചുമത്തിയിട്ടുളളത്. 

കണ്ണൂര്‍ സീഡ് സൊസൈറ്റിയിലെ വനിതാ അംഗങ്ങള്‍ക്കു സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് 50 ശതമാനം നിരക്കില്‍ ഇരുചക്ര വാഹനങ്ങള്‍ നല്‍കാം എന്ന് വാഗ്ദാനം ചെയ്ത് 2,96,40,000 രൂപ തട്ടിയെടുത്തു എന്നാണ് കേസ്.

 

kerala