ഒളിവില്‍ കഴിഞ്ഞ സീരിയല്‍ കില്ലര്‍ വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍

കൊലപാതകം നടത്തിയതിനുശേഷം ഡ്രൈവര്‍മാരുടെ കാറുകള്‍ തട്ടിയെടുക്കുക എന്നതായിരുന്നു ഇയാളുടെ ലക്ഷ്യം.

author-image
Sneha SB
New Update
AJAY LAMBE

ന്യൂഡല്‍ഹി : ടാക്‌സി ഡ്രൈവര്‍മാരെ ലക്ഷ്യമിട്ട് കൊലപാതകം നടത്തിയിരുന്ന സീരിയല്‍ കില്ലര്‍ 24 വര്‍ഷത്തിനുശേഷം പോലീസ് പിടിയില്‍.അജയ് ലാംബ എന്നയാളാണ് പിടിയിലായത്.കൊലപാതകം നടത്തിയതിനുശേഷം ഡ്രൈവര്‍മാരുടെ കാറുകള്‍ തട്ടിയെടുക്കുക എന്നതായിരുന്നു ഇയാളുടെ ലക്ഷ്യം.ലാംബയും കൂട്ടാളികളും ടാക്‌സികള്‍ വാടകയ്ക്കെടുത്ത് ഉത്തരാഖണ്ഡിലേക്ക് പോകും. തുടര്‍ന്ന് ഡ്രൈവറെ മയക്കി, ശ്വാസം മുട്ടിച്ച് കൊന്ന് മൃതദേഹം കുന്നുകളില്‍ ഉപേക്ഷിക്കുമായിരുന്നു. അതിര്‍ത്തി കടന്ന് ടാക്‌സികള്‍ കടത്തി നേപ്പാളില്‍ വില്‍ക്കുമായുമായിരുന്നു പതിവ്.

'കുപ്രസിദ്ധ കൊള്ളക്കാരനും കൊലപാതകിയുമായ പ്രതി 2001-ല്‍ ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലായി കാബ് ഡ്രൈവര്‍മാരെ ലക്ഷ്യമിട്ട് നാല് ക്രൂരമായ കവര്‍ച്ച-കൊലപാതകങ്ങള്‍ നടത്തി.അജയ് ലാംബയും സംഘാംഗങ്ങളും കൂടുതല്‍ കൊലപാതകങ്ങളില്‍ ഉള്‍പ്പെട്ടിരിക്കാമെന്ന് പോലീസ് സംശയിക്കുന്നു. കൊല്ലപ്പെട്ട നാല് പേരില്‍ ഒരു ടാക്‌സി ഡ്രൈവറുടെ മൃതദേഹം മാത്രമേ കണ്ടെടുത്തിട്ടുള്ളൂ.സംഘാംഗങ്ങളില്‍ രണ്ടുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ പോലീസ് ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

 

arrested Serial Killer