ബെംഗളൂരു: കൗമാരക്കാരിയായ പെണ്‍കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്‌കേസില്‍ തള്ളിയ കേസില്‍ ബെംഗളൂരു പോലീസ് ഏഴ് പേരെ അറസ്റ്റ് ചെയ്തു. മെയ് 21നായിരുന്നു കേസിനാസ്പദമായ സംഭവം.ബെംഗളൂരു റൂറല്‍ ഡിവിഷനിലെ സൂര്യനഗര്‍ പോലീസ് ഏഴ് പ്രതികളെയും ബീഹാറില്‍ നിന്നാണ് കണ്െത്തിയത് പ്രതികളെ കര്‍ണാടകയിലെത്തിക്കും.
പ്രതികളെല്ലാം ബീഹാറിലെ നവാഡ ജില്ലക്കാരാണ്.ഏഴ് പ്രതികളില്‍ മൂന്ന് പേരെ ആഷിക് കുമാര്‍, മുകേഷ്, രാജാറാം മോഹന്‍ എന്നിവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ആഷിക് കുമാര്‍ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്.
മെയ് 21 ന് ബെംഗളൂരുവിലെ പഴയ ചന്ദപുര റെയില്‍വേ പാലത്തിന് സമീപം കീറിയ നീല നിറത്തിലുള്ള ഒരു സ്യൂട്ട്‌കേസ് കണ്ടെത്തി, അതില്‍ 17 വയസുകാരി റീമ എന്ന പെണ്‍കുട്ടിയുടെ മൃതദേഹമായിരുന്നു.പ്രാഥമിക അന്വേഷണത്തില്‍ പെണ്‍കുട്ടി മറ്റെവിടെയോ കൊല്ലപ്പെട്ടതായും സ്യൂട്ട്‌കേസില്‍ കയറ്റിയ മൃതദേഹം ഓടുന്ന ട്രെയിനില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞതായും സൂചന ലഭിച്ചു.