ബെംഗളൂരുവിലെ ലൈംഗികാതിക്രമക്കേസിലെ പ്രതി കോഴിക്കോട് വച്ച് പിടിയിലായി

ബെംഗളൂരുവിലെ ബിടിഎം ലേഔട്ടിന് സമീപം രണ്ടു യുവതികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ കേരളത്തിലെത്തി അറസ്റ്റ് ചെയ്ത് ബെംഗളൂരു പൊലീസ്.പ്രതി അവസാനം കോഴിക്കോട് വച്ച് പിടിയിലായി.

author-image
Akshaya N K
New Update
blore

ബെംഗളൂരു: ബെംഗളൂരുവിലെ ബിടിഎം ലേഔട്ടിന് സമീപം രണ്ടു യുവതികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ കേരളത്തിലെത്തി അറസ്റ്റ് ചെയ്ത് ബെംഗളൂരു പൊലീസ്. ബെംഗളൂരുവിലെ കാർ ഷോറൂമിൽ ഡ്രൈവറായ സന്തോഷിനെ (26) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.

യുവതികളെ ഒരാൾ പിന്തുടരുന്നതിന്റെ വ്യക്തതയില്ലാത്ത സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ദൃശ്യങ്ങൾക്ക്‌ വ്യക്തതയില്ലാഞ്ഞതിനാല്‍ കേസന്വേഷണം പ്രതിസന്ധിയിലായിരുന്നു .തുടർന്ന് അന്വേഷണസംഘത്തിന്റെ നേതൃത്വത്തിൽ 700 -ഓളം സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് പരിശോധിച്ചത്. 

യുവതികളെ ആക്രമിച്ച ശേഷം പ്രതി സംഭവസ്ഥലത്തുനിന്നു മുങ്ങിയിരുന്നു.ബെംഗളൂരുവിൽനിന്ന് ഹൊസൂരിലേക്കും, പിന്നീട്‌ സേലത്തേക്കും എത്തിയ പ്രതി അവസാനം കോഴിക്കോട് വച്ച് പിടിയിലായി.

kozhikode sex assault bangalore rape