കേന്ദ്രീയ വിദ്യാലയത്തിൽ എട്ടാം ക്ലാസ് വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം; അധ്യാപകൻ അറസ്റ്റിൽ

ഇയാള്‍ക്കെതിരെ കൂടുതൽ വിദ്യാർഥിനികൾ പരാതി നൽകിയെന്നാണ് വിവരം. തമിഴ്നാട്ടിലെ മറ്റ് സ്കൂളുകളിലും രാമചന്ദ്ര സോണി അധ്യാപകനായിരുന്നു. സ്കൂൾ പ്രഥമാധ്യാപകനോടാണ് പെൺകുട്ടി ആദ്യം വിവരം പറഞ്ഞത്.

author-image
Vishnupriya
New Update
gi
Listen to this article
0.75x 1x 1.5x
00:00 / 00:00

കന്യാകുമാരി: എട്ടാം ക്ലാസ് വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ നാഗർകോവിൽ കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപകൻ അറസ്റ്റിൽ. രാജസ്ഥാൻ സ്വദേശിയായ രാമചന്ദ്ര സോണി ആണ്‌ അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ കൂടുതൽ വിദ്യാർഥിനികൾ പരാതി നൽകിയെന്നാണ് വിവരം. തമിഴ്നാട്ടിലെ മറ്റ് സ്കൂളുകളിലും രാമചന്ദ്ര സോണി അധ്യാപകനായിരുന്നു.

സ്കൂൾ പ്രഥമാധ്യാപകനോടാണ് പെൺകുട്ടി ആദ്യം വിവരം പറഞ്ഞത്. തൊട്ടുപിന്നാലെ അന്വേഷണ കമ്മിഷനെ നിയോഗിച്ച സ്കൂൾ അധികൃതർ, രാമചന്ദ്ര സോണിയെ സസ്പെൻഡ് ചെയ്തു. തുടർന്ന് പ്രഥമാധ്യാപകൻ തന്നെയാണ് അധ്യാപകനെതിരെ പൊലീസിൽ പരാതി നൽകിയത്. ജില്ലാ ചൈൽഡ് വെൽഫെയർ ഓഫിസറിനെയും അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ വിദ്യാർഥിനികളുടെ മൊഴിയെടുക്കുമെന്നും വനിതാ പൊലീസ് സ്റ്റേഷൻ എസ്ഐ ആശാ ജവഹർ പറഞ്ഞു.

sexual assualt tamilnadu