/kalakaumudi/media/media_files/l6mrGCJQn2xgKZXAyyie.jpg)
പ്രതീകാത്മക ചിത്രം
കോഴിക്കോട്: കെഎസ്ആർടിസി ബസ്സിൽ സഞ്ചരിച്ച യുവതിക്ക് നേരെ ലൈംഗികാതിക്രമം. ശനിയാഴ്ച രാത്രി 11 മണിയോടെ കുന്നമംഗലത്ത് നിന്ന് ബസ്സിൽ കയറിയ യുവതിയെയാണ് ആക്രമിച്ചത്. യുവതിയുടെ പരാതിയിൽ ചാവടിക്കുന്നുമ്മൽ അൻവർ (46) എന്നയാളെ കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തു.
രാത്രി ബസിൽ കയറിയ യുവതിയെ സീറ്റിൽ ചാരിനിന്നു കൊണ്ട് ഉപദ്രവിക്കുകയായിരുന്നു. അതിക്രമത്തിനിരയായ യുവതി ഇയാളെ തടഞ്ഞു വച്ച് പൊലീസിൽ വിവരമറിയിച്ചു. സംഭവസ്ഥലത്തെത്തി പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
