ലൈംഗികാതിക്രമ പരാതി: കലാക്ഷേത്ര അധ്യാപകനായിരുന്ന മലയാളി അറസ്റ്റിൽ

15 വർഷം മുൻപാണ് പീഡനം നടന്നതെന്നാണ് ആരോപണം.

author-image
Rajesh T L
New Update
crime

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

ചെന്നൈ: കലാക്ഷേത്രയിൽ  പീഡന ആരോപണത്തെ തുടർന്ന് മലയാളി അധ്യാപകൻ അറസ്റ്റിലായി. 15 വർഷം മുൻപാണ് പീഡനം നടന്നതെന്നാണ് ആരോപണം. വിദേശത്തു താമസിക്കുന്ന പൂർവ വിദ്യാർഥിനി ചെന്നൈ പൊലീസ് കമ്മിഷണർക്ക് ഇമെയിൽ വഴി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു കലാക്ഷേത്രയിലെ മുൻ അധ്യാപകൻ ശ്രീജിത്ത് കൃഷ്ണ (51) അറസ്റ്റിലായത്.

15 വർഷം മുൻപ് കലാക്ഷേത്രയിൽ പഠിക്കുമ്പോൾ ശ്രീജിത്ത് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ആരോപണം. അഡയാർ വനിതാ പൊലീസ് വിഡിയോ കോൺഫറൻസിലൂടെ യുവതിയെ ചോദ്യം ചെയ്തു. ആരോപണത്തിൽ കഴമ്പുണ്ടെന്ന് അന്വേഷണത്തിലൂടെ വ്യക്തമായെന്നു പൊലീസ് പറയുന്നു. പിന്നാലെ പീഡനം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം ശ്രീജിത്തിനെതിരെ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്. ഇയാളെ റിമാൻഡ് ചെയ്തു.

kalakshetra