കോഴിക്കോട്: തൂണേരിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഷിബിന്‍ വധക്കേസില്‍ ഒന്നാം പ്രതിക്കായി റെഡ് കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കി.വിദേശത്ത് ഒളിവില്‍ കഴിയുന്ന ലീഗ് പ്രവര്‍ത്തകനായ തെയ്യമ്പാടി ഇസ്മായിലിനെതിരെയാണ് ആഭ്യന്തര വകുപ്പ് റെഡ് കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കിയത്. ഇസ്മായിലിനെതിരെ ഹൈക്കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു ഇതിന് പിന്നാലെയാണ് നടപടി.ഇസ്മായിലിനെതിരായ നടപടി വൈകുന്നതായി ഷിബിന്റെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. വിചാരണക്കോടതി വെറുതെ വിട്ട ഏഴു പ്രതികളെയും ഹൈക്കോടതി ശിക്ഷിച്ചിരുന്നു. തെയ്യമ്പാടി ഇസ്മയില്‍ ഒഴികെയുള്ള ആറ് പ്രതികളും ജയിലിലാണ്.