/kalakaumudi/media/media_files/2026/02/13/spa2-2026-02-13-08-22-10.jpg)
പത്തനംതിട്ട: തിരുവല്ല സ്പാ കൂട്ട ബലാത്സംഗക്കേസില്‍ ഏഴാം പ്രതിയായ മഞ്ഞാടി സ്വദേശി ഷിന്റോ പി.സണ്ണി (22) അറസ്റ്റില്‍. ചങ്ങനാശേരിയില്‍ നിന്നാണ് ഇയാള്‍ പൊലീസ് പിടിയിലായത്. ഒന്നാം പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് കേസില്‍ ഏഴാമത് ഒരാള്‍ കൂടി ഉണ്ടെന്നു തിരിച്ചറിഞ്ഞത്. ഗുണ്ടാ പിരിവ് നല്‍കാത്ത വിരോധത്തില്‍ സ്പാ ജീവനക്കാരിയെ ബലാത്സംഗത്തിന് ഇരയാക്കി എന്നതാണു പൊലീസ് കേസ്.
ഗുണ്ടാപിരിവ് നല്‍കാത്തതിനായിരുന്നു സ്പാ ജീവനക്കാരിയെ കാപ്പാ പ്രതി മരണ സുബിനും സംഘവും പീഡനത്തിന് ഇരയാക്കിയത്. എതിര്‍ ബിസിനസ് ഗ്രൂപ്പ് നല്‍കിയ ക്വട്ടേഷനാണ് സുബിനും കൂട്ടരും നടപ്പാക്കിയതെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ബലാത്സംഗത്തിന് സ്പായിലെ സഹപ്രവര്‍ത്തകയുടെ ഒത്താശയുണ്ടെന്ന അതിജീവിതയുടെ വെളിപ്പെടുത്തല്‍ ഗൗരവത്തോടൊണ് പൊലീസ് കാണുന്നത്. സഹപ്രവര്‍ത്തകയും അവരുടെ ആണ്‍സുഹൃത്തും കേസില്‍ പ്രതികളായേക്കും. സ്പാകളില്‍ നിന്നു മാസപ്പടി വാങ്ങല്‍, ഗുണ്ടാ ബന്ധം എന്നിങ്ങനെ തിരുവല്ല സ്റ്റേഷനിലെ ചില പൊലീസുകാര്‍ക്കെതിരായ ആക്ഷേപത്തില്‍ വകുപ്പുതല പരിശോധനയും നടക്കുന്നുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
