മിഷിഗനിലെ പള്ളിയില്‍ വെടിവയ്പ്പ്; സുരക്ഷാ ഉദ്യോഗസ്ഥന്‍ അക്രമിയെ വെടിവെച്ച് കൊന്നു.

150 ഓളം പേര്‍ ആരാധനയില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു ആക്രമണം നടത്തിയത്. ആക്രമണത്തെ തുടര്‍ന്ന് പൊലീസ് പള്ളിക്ക് സുരക്ഷ ഏര്‍പ്പെടുത്തി

author-image
Jayakrishnan R
New Update
Crime

 

മിഷിഗന്‍:  മിഷിഗനിലെ വെയ്‌നിലുള്ള ക്രോസ്‌പോയിന്റ് പള്ളിയില്‍ വെടിവയ്പ്പ് നടത്തിയ പ്രതിയെ സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊലപ്പെടുത്തി. അക്രമിയുടെവെടിയേറ്റ്ഒരാള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 

 150 ഓളം പേര്‍ ആരാധനയില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു ആക്രമണം നടത്തിയത്. ആക്രമണത്തെ തുടര്‍ന്ന് പൊലീസ് പള്ളിക്ക് സുരക്ഷ ഏര്‍പ്പെടുത്തി. പള്ളി ആക്രമിക്കപ്പെട്ടതിന്റെ കാരണം വ്യക്തമല്ലെന്ന് വെയ്ന്‍ പൊലീസ് ഡപ്യൂട്ടി ചീഫ് ഫിന്‍ലി കാര്‍ട്ടര്‍ മൂന്നാമന്‍ അറിയിച്ചു.

 

 

international Crime