/kalakaumudi/media/media_files/2024/12/10/02IBK5R15et5hwtAeth5.jpg)
ടെക്‌സസ്: ടെക്‌സസിലെ മെസ്‌ക്വിറ്റില്‍ വെടിവയ്പ്പ് നടത്തിയ ആള്‍ ജീവനൊടുക്കിയതായി വെസ്റ്റ് സിറ്റി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇന്റര്‍സ്റ്റേറ്റ് 35ല്‍ വച്ച്പോലീസില്‍നിന്ന് ഓടി രക്ഷപ്പെട്ട പ്രതിയാണ് ആത്മഹത്യ ചെയ്തത്. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്.
പോലീസ് പിന്തുടരുന്നതിനിടെ സ്വയം വെടിവച്ചാണ് പ്രതി ആത്മഹത്യ ചെയ്തത്. മരിച്ചയാളുടെ പേര് അടുത്ത ബന്ധുക്കളെ അറിയിക്കുന്നതുവരെ രഹസ്യമാക്കി വെച്ചിരിക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.